‘ഷാഫിയുടെ തെരഞ്ഞെടുപ്പ് ചുമതല രാഹുൽ മാങ്കൂട്ടത്തിലിനാണ്, ഇവരുടെ സംഘമാണ് അശ്ലീല പ്രചാരണത്തിന് പിന്നിൽ’: വി കെ സനോജ്

വടകരയിൽ കെ കെ ശൈലജ ടീച്ചർക്കെതിരെ കോൺഗ്രസ്സ് നികൃഷ്ടമായ പ്രചാരണം നടത്തുന്നുവെന്ന് വി കെ സനോജ്. അങ്ങേയറ്റം നീചമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, മുഖമില്ലാത്തവരല്ല പ്രചരണത്തിന് പിന്നിലെന്നും വി കെ സനോജ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണം നടത്തുന്നതെന്ന് പറഞ്ഞ വി കെ സനോജ് രാഹുൽ മാങ്കൂട്ടത്തലിന്റെ സംഘമാണ് ഈ അശ്ലീല പ്രചരണത്തിന് പിന്നിലെന്നും ആരോപിച്ചു.

ALSO READ: ‘മലയാളികളുടെ നന്മ ലോകം കാണട്ടെ’, അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ബോബി ചെമ്മണ്ണൂർ; സംവിധായകൻ ബ്ലെസി?

അതേസമയം, ശൈലജ ടീച്ചർക്കെതിരെ നടന്നത് നീചമായ പ്രവർത്തനമാണെന്ന് എ വിജയരാഘവൻ പറഞ്ഞു. അപലനീയമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും, നിലപാടില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് നടക്കുന്നത് അരാജകത്വമാണ്. ജനങ്ങൾ ദുരിതത്തിലാണ്. തെരഞ്ഞെടുപ്പിനെ മതവത്കരിച്ചിരിക്കുകയാണ് ബിജെപി. രാഷ്ട്രീയമല്ല ബിജെപി സ്വീകരിക്കുന്നത്. പ്രധാനമന്ത്രി ഒരു മതത്തിന്റെ വക്താവായി പ്രവർത്തിക്കുന്നുന്നു’, വിജയരാഘവൻ വിമർശിച്ചു.

ALSO READ: തയ്യൽ തൊഴിലാളികളെയും ടീച്ചർമാരെയും അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി; ‘വടകരയിലെ ജനങ്ങൾ ഇതിന് മറുപടി നൽകും’: പി ജയരാജൻ

‘യുഡിഎഫ് സ്വീകരിക്കുന്നത് തീവ്ര ഇടതുപക്ഷ വിരുദ്ധതയാണ്. ഇത് ബി ജെ പി ക്കാണ് സഹായകരമാവുക. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് കാര്യഗൗരവത്തോടെയാണ്. മോദിക്കുള്ളത് മോദിക്കും രാഹുലിനുള്ളത് രാഹുലിനും പറയും. പ്രധാനമന്ത്രി കേരളത്തിൽ വന്ന് ഏറ്റവും അധികം ആക്രമിച്ചു സംസാരിച്ചത് സിപിഎമ്മിനെതിരെയാണ്. തെരഞ്ഞെടുപ്പ് എന്നാൽ വ്യക്തിഹത്യ അല്ല. രാഷ്ട്രീയമാണ് പ്രധാനമായി ഉന്നയിക്കേണ്ടത്’, വിജയരാഘവൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News