‘കേന്ദ്രബജറ്റ് കേരളത്തോടുള്ള കൊടിയ അവഗണന, തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു നിർദേശവുമില്ല’: വി കെ സനോജ്

കേന്ദ്രബജറ്റ് കേരളത്തോടുള്ള കൊടിയ അവഗണനയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ബിജെപി ഇതര സർക്കാരുകളെ പൂർണ്ണമായും അവഗണിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു നിർദ്ദേശവുമില്ലെന്നും യുവാക്കളെ പൂർണ്ണമായും അവഗണിച്ച ബജറ്റാണെന്നും വി കെ സനോജ് ആരോപിച്ചു.

ALSO READ: പെരുമഴയിൽ മഹാരാഷ്ട്ര; അണക്കെട്ടുകൾ നിറഞ്ഞു, സംസ്ഥാനത്ത് റെഡ് അലർട്ട്

യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് കൊടുക്കും എന്നാണ് പ്രഖ്യാപനം. എന്നാൽ യുവാക്കൾക്ക് സ്ഥിരം തൊഴിലാണ് വേണ്ടത്. ഇത് യുവാക്കൾക്കെതിരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. 9.4 ലേക്ക് രാജ്യത്തെ തൊഴിലില്ലായ്മ കുതിച്ചുയർന്നു. ലക്ഷക്കണക്കിന് ഒഴിവുകൾ സർക്കാർ നികത്തുന്നില്ല. റെയിൽവേയിലെ ഒഴിവുകളും നികത്തുന്നില്ല. 1200 കോടി രൂപ റെയിൽവെ പരീക്ഷ ഫീസായി തിരിച്ചെടുത്തുവെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ പിരിച്ചെടുത്ത കാശെങ്കിലും യുവാക്കൾക്ക് തിരിച്ചു നൽകണമെന്നും വി കെ സനോജ് പറഞ്ഞു.

ALSO READ: ‘കൂട്ടുകാരെയെല്ലാം ഞാൻ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം’: വൈറലായി മമ്മൂട്ടിയുടെ കത്ത്

ബിഎസ്‌എൻഎൽ തൊഴിൽ അവസരങ്ങൾ വെട്ടിച്ചുരുക്കി. കരാർ തൊഴിലിലേക്ക് മാറി. മൂന്ന് ലക്ഷം തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാപനം 60,000 ജീവനക്കാരായി ചുരുങ്ങി. ദേശീയതല പരീക്ഷകളിൽലുള്ള വിശ്വാസം നഷ്ടമായി. രാജ്യത്തെ യുവാക്കൾ നിരാശയിലാണ്. കോർപ്പറേറ്റ് സേവയും യുവജനങ്ങളോട് വെല്ലുവിളിയും തുടരുന്നു. കേന്ദ്ര അവഗനക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി കെ സനോജ് വ്യക്തമാക്കി.

ALSO READ: പ്രതികരണം ആവേശകരം; പത്തനംതിട്ട വിജ്ഞാന തൊഴില്‍മേള ഓഗസ്റ്റ് 10,11 തീയതികളിലും

എയിംസ് കേരളത്തിന് ഇത്തവണയും ലഭിച്ചില്ല. എയിംസിനായി കേന്ദ്രമന്ത്രിമാർ ഒരു ഇടപെടലും നടത്തിയില്ല. വളരെ കാലമായി എയിംസിന് വേണ്ടി ശ്രമിക്കുന്നു. രണ്ട് കേന്ദ്ര മന്ത്രിമാർ ഉണ്ട്. സ്ഥലം ഏറ്റെടുത്തു കൊടുത്ത പോലും കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കേരളത്തിന് അപമാനമാണെന്നും വി കെ സനോജ് പറഞ്ഞു.

അതേസമയം അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം അപലപനീയമാണെന്നും ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News