‘പ്രക്ഷോഭം നടത്തുന്ന മനുഷ്യരുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് ചുട്ടു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ എഴുതിയയാൾക്ക് ഒടുവിൽ പറ്റിയ തട്ടകം തന്നെയാണ് ഇപ്പോഴത്തെ സതീശ സുധാകര ഷാഫി കോൺഗ്രസ്’

sandeep varrier

ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നിട്ടല്ലേ ഉള്ളൂ എന്ന് പറഞ്ഞ സന്ദീപ് വാര്യരെരാണ് കോൺഗ്രസ് പാർടി മാലയിട്ട് സ്വീകരിച്ചത് എന്ന് വി കെ സനോജ്. കാശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ വേളയിൽ പ്രക്ഷോഭം നടത്തുന്ന മനുഷ്യരുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് ചുട്ടു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ എഴുതിയയാൾക്ക്ഒടുവിൽ പറ്റിയ തട്ടകം തന്നെയാണ് ഇപ്പോഴത്തെ സതീശ സുധാകര ഷാഫി കോൺഗ്രസ് എന്നും സനോജ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

കേരള ബിജെപിയുടെ കച്ചവട കുഴൽപണ രാഷ്ട്രീയത്തിനിടയിൽ ഹിന്ദുത്വ രാഷ്ട്രീയം വേണ്ടത്ര വേഗതയിൽ നടക്കാത്തത് കൊണ്ട് അതിനേക്കാൾ നല്ലത് ഇന്നത്തെ കോൺഗ്രസാണ് എന്ന് സന്ദീപ് വാര്യർ മനസിലാക്കിയിരിക്കുന്നുവെന്നും ഇന്നലെ വരെ ഒന്നിച്ച് പ്രവർത്തിച്ച ഡോക്ടർ സരിന് കല്യാണ വീട്ടിൽ വച്ച് മുഖാമുഖം കണ്ടപ്പോ കൈ കൊടുക്കാത്ത ഷാഫി – മാങ്കൂട്ടങ്ങൾആർ എസ്‌ എസിനെ തള്ളിപ്പറയാത്ത സന്ദീപ് വാര്യരെ കെട്ടി പുണരുന്നുവെന്നും വി കെ സനോജ് വ്യക്തമാക്കി.

also read: ‘ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു’; ഇതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ചോദിച്ച സന്ദീപ് വാര്യർ കോൺഗ്രസിൽ!

വി കെ സനോജിന്റെ ഫേസ്ബുക് പോസ്റ്റ്

ഗോഡ്സേ
ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നിട്ടല്ലേ ഉള്ളൂ
എന്ന് പറഞ്ഞ
‘കേരള തൊഗാഡിയ ‘
സന്ദീപ് വാര്യരെയാണ്
ഇന്ന്
കോൺഗ്രസ് പാർടി
മാലയിട്ട് സ്വീകരിച്ചത്.
കാശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ വേളയിൽ പ്രക്ഷോഭം നടത്തുന്ന മനുഷ്യരുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് ചുട്ടു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ എഴുതിയ യാൾക്ക്
ഒടുവിൽ പറ്റിയ തട്ടകം തന്നെയാണ്
ഇപ്പോഴത്തെ
സതീശ സുധാകര ഷാഫി കോൺഗ്രസ്
കേരള ബിജെപിയുടെ
കച്ചവട കുഴൽപണ രാഷ്ട്രീയത്തിനിടയിൽ ഹിന്ദുത്വ രാഷ്ട്രീയം വേണ്ടത്ര വേഗതയിൽ നടക്കാത്തത് കൊണ്ട് അതിനേക്കാൾ നല്ലത് ഇന്നത്തെ കോൺഗ്രസാണ് എന്ന് സന്ദീപ് വാര്യർ മനസിലാക്കിയിരിക്കുന്നു.
ഇന്നലെ വരെ ഒന്നിച്ച് പ്രവർത്തിച്ച ഡോക്ടർ
സരിന് കല്യാണ വീട്ടിൽ വച്ച് മുഖാമുഖം കണ്ടപ്പോ
കൈ കൊടുക്കാത്ത
ഷാഫി – മാങ്കൂട്ടങ്ങൾ
ആർ എസ്‌ എസിനെ തള്ളിപ്പറയാത്ത സന്ദീപ് വാര്യരെ കെട്ടി പുണരുന്നു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News