ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തെക്കാൾ ദുർഗന്ധം വമിക്കുന്നതാണ് ചില കോൺഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഒരു അപകടം നടന്നിട്ട് രണ്ട് ദിവസം വരെയും ഒന്നും പ്രതികരിക്കാതെയാണ് അപകടത്തിൽ പെട്ട ജോയിയുടെ മൃതദേഹം കിട്ടിയശേഷം വിമർശനവുമായി എത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ തുർവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ ചിത്രവും അദ്ദേഹം ചേർത്തിരുന്നു.
Also Read: ഒടുവിൽ ആസിഫ് അലിയും… വൃത്തിഹീനമായ പൊതുബോധങ്ങളുടെ പൊളിച്ചെഴുത്തിൽ ഇനിയെത്ര വിഗ്രഹങ്ങൾ വീണുടയും?
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തേക്കാൾ ദുർഗന്ധം വമിക്കുന്നതാണ് ചില കോൺഗ്രസ് നേതാക്കളുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ജോയ് എന്ന തൊഴിലാളിയുടെ ജീവൻ നഷ്ടപ്പെട്ടത് കേരളത്തിന്റെയാകെ
കണ്ണു നനയിച്ച സംഭവമാണ്. ജോയിയുടെ മൃതദേഹം കണ്ട് കരയുന്ന ആര്യ രാജേന്ദ്രനെ പരിഹസിച്ചും അധിക്ഷേപിച്ചും ഫെയ്സ്ബുക്കിൽ യൂത്ത് കോൺഗ്രസ്സ് നേതാവിട്ട പോസ്റ്റ് കണ്ടു.
പ്രതിസന്ധി നിറഞ്ഞ ഒരു രക്ഷാദൗത്യത്തിനൊടുവിലാണ് പ്രതീക്ഷകൾ വിഫലമാക്കി ജോയിയുടെ മരണവാർത്തയെത്തിയത്. ആ മനുഷ്യന്റെ ദാരുണ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഒരു വാക്ക് പോലും മേൽപ്പറഞ്ഞ യൂത്ത്കോൺഗ്രസ്സ് നേതാവ് എഴുതിയിട്ടില്ല.
പ്രതികൂല സാഹചര്യത്തിൽ, മലിനജലത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പ്രയത്നത്തെ ശ്ലാഘിച്ചു കൊണ്ട് അയാൾക്ക് ഒന്നും പറയാൻ തോന്നിയിട്ടില്ല.
മരിച്ച മനുഷ്യന്റെ ചിത കത്തിതീർന്നിട്ടില്ല. കാരണങ്ങളെക്കുറിച്ച് തർക്കിക്കാൻ ഇനിയും സമയമുണ്ടല്ലോ.
കേരളം മുഴുവൻ ഒരു മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള പ്രയത്നത്തിലും പ്രതീക്ഷയിലും പ്രാർത്ഥനയിലുമൊക്കെ ഒന്നായ് നിന്നപ്പോൾ അതൊന്നും കാണാതെ
ആ മനുഷ്യന്റെ മരണം കാത്തിരിക്കുകയും അതിൽ നിന്ന് രാഷ്ട്രീയമായി എന്തെങ്കിലും നേട്ടമുണ്ടാക്കാൻ പറ്റുമോയെന്ന് പരിശ്രമിക്കുകയും ചെയ്യുന്നവരുടെ മനസ്സ് എത്ര മാത്രം മലിനമായിരിക്കും.
നമുക്കീ നാട്ടിൽ നിന്ന് ഒരുപാട് മാലിന്യങ്ങൾ നീക്കം ചെയ്യാനുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here