ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ്, മുഹമ്മദ് ഷാഫി ഖുറേഷി തുടങ്ങിയവർ സംസാരിച്ചു. സിറാജ് കെ.പി പതാക ഉയർത്തി. ലുഖ്മാനുൽ ഹക്കീം സ്വാഗതം പറഞ്ഞു.
ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് യാസർ ടി.ബി സെക്രട്ടറിയായും കവരത്തി ദ്വീപിലെ അസ്ഹർ ഷാ പ്രസിഡൻ്റായും സജീർ എസ് എം കവരത്തി, ഹിബത്തുള്ള ചെത്ത്ലാത് ജോയിൻ്റ് സെക്രട്ടറിമാരായും നസീർ. കെ. കവരത്തി , മുഹമ്മദ് ഫൈസൽ അഗത്തി എന്നിവർ വൈസ് പ്രസിഡന്റുമാരായും അഗത്തി ദ്വീപിലെ ജംഹർ ഹുസൈൻ ട്രഷററായും പുതിയ കമ്മിറ്റിക്ക് രൂപം നൽകി.
also read: ‘കേന്ദ്രത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്ക്കെതിരെ ഹൈക്കോടതിയും’; ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും എഎ റഹിം എംപി
ലക്ഷദ്വീപിലെ ഗുരുതരമായ യാത്ര പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ലക്ഷദ്വീപിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പണ്ടാരം ഭൂമി വിഷയത്തിൽ നിയമപരമായ പോരാട്ടത്തിന് ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ അണിനിരക്കുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here