‘കേരളത്തിലെ 99% ‘നിഷ്പക്ഷ’ മാധ്യമങ്ങളും ഈ വിവരം അറിഞ്ഞിട്ടില്ല!’ ആർഎസ്എസുകാർക്ക് ശിക്ഷ വിധിച്ച വാർത്ത മുക്കിയ മാധ്യമങ്ങളെ വിമർശിച്ച് വികെ സനോജ്

v k sanoj

റിജിത്ത് ശങ്കരൻ വധക്കേസിലെ വിധി മാധ്യമങ്ങൾ കൈകാര്യം ചെയ്തതിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.ഇത്രയും പ്രമാദമായ കേസിൽ പ്രതികളായ മുഴുവൻ ആർ.എസ്‌.എസ്‌ പ്രവർത്തകരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടും ഈ വിവരം ഇതുവരെ കേരളത്തിലെ 99% നിഷ്പക്ഷ മാധ്യമങ്ങളും അറിഞ്ഞിട്ടില്ലെന്നും ഒരൊറ്റ മാധ്യമവും ബിജെപി-ആർഎസ്‌എസ്‌ നേതാക്കളുടെ പ്രതികരണം ചോദിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.മാധ്യമ ഇരുട്ട് മുറികളിൽ മാനേജ്‌മെന്റിന്റെ അജണ്ടകൾക്കായി കുഴലൂത്ത് നടത്തുന്ന ഇടത് വിരുദ്ധ തിമിരം ബാധിച്ച വലതു പക്ഷ അടിമകളായ മാധ്യമ പ്രവർത്തകർ ഇത് കേരളത്തിലെ ജനങ്ങളോട് പറയാനോ ചർച്ച ചെയ്യാനോ പോകുന്നില്ല എന്നും വികെ സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വികെ സനോജിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;

കേരളത്തിൽ ഇന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കൊലപാതകക്കേസിന്റെ വിധി കടന്ന് പോയി.

സഖാവ് റിജിത്ത് ശങ്കരൻ വധക്കേസിലെ പ്രതികളായ 9 ആർ.എസ്‌.എസ്‌ പ്രവർത്തകരും കുറ്റക്കാരാണെന്ന് അഡിഷനൽ സെഷൻസ് കോടതി വിധിച്ചിരിക്കുകയാണ്.

2005 ഒക്ടോബർ 3 നു വൈകിട്ട് 7.45- നു കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിനു സമീപത്തെ കിണറിനു മുൻപിലെ റോഡിൽ വച്ചാണ് ആർ.എസ്‌.എസ്‌ കാപാലികന്മാർ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ചുണ്ട ബ്രാഞ്ച് അംഗവുമായ സഖാവ് റിജിത്തിനെ വെട്ടി കൊല്ലപ്പെടുത്തിയത്. തീർത്തും രാഷ്ട്രീയ വിരോധത്താൽ പ്രതികളായ ആർ.എസ്‌.എസുകാർ സഖാവ് റിജിത്തിനെനെയും സുഹൃത്തുക്കളെയും കത്തി, വടിവാൾ, വടി എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. എല്ലാവരെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ അക്രമത്തിൽ കൂടെയുള്ള സുഹൃത്തുക്കൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.

പ്രതികളായ വി.വി സുധാകരൻ ഉൾപ്പെടെയുള്ള 10 ആർ.എസ്‌.എസ്‌ – ബിജെപി പ്രവർത്തകരിൽ 9 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 3-ആം പ്രതി അജേഷ് വിചാരണക്കിടെ മരിച്ചു.

ഇത്രയും പ്രമാദമായ കേസിൽ പ്രതികളായ മുഴുവൻ ആർ.എസ്‌.എസ്‌ പ്രവർത്തകരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടും ഈ വിവരം ഇതുവരെ കേരളത്തിലെ 99% ‘നിഷ്പക്ഷ’

മാധ്യമങ്ങളും

അറിഞ്ഞിട്ടില്ല!. ഒരൊറ്റ മാധ്യമവും ബിജെപി- ആർ.എസ്‌.എസ്‌ നേതാക്കളുടെ പ്രതികരണം ചോദിക്കുന്നില്ല, ആരുടേയും അഭിനവ അഹിംസാ മാനവികത തിളച്ചു പൊന്തുന്നില്ല. കാരണം കൊല്ലപ്പെട്ടത് ഒരു കമ്യൂണിസ്റ്റുകാരനാണ്.

റിജിത്തിനും

അച്ഛനും അമ്മയും കുടുംബവുമുണ്ടായിരുന്നു.

മാധ്യമ ഇരുട്ട് മുറികളിൽ മാനേജ്‌മെന്റിന്റെ അജണ്ടകൾക്കായി കുഴലൂത്ത് നടത്തുന്ന ഇടത് വിരുദ്ധ തിമിരം ബാധിച്ച വലതു പക്ഷ അടിമകളായ മാധ്യമ പ്രവർത്തകർ ഇത് കേരളത്തിലെ ജനങ്ങളോട് പറയാനോ ചർച്ച ചെയ്യാനോ പോകുന്നില്ല.

സഖാവ് റിജിത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ റെഡ് സല്യൂട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News