അവാർഡുകൾ നൽകി ഗോപിയാശാനെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഫലം കാണാതെ പോയതെന്ന് വി കെ സനോജ്. കേരളം ഗോപിയാശാൻ്റെ നാടാണെന്നും വി കെ സനോജ് പറഞ്ഞു. മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജയം അനിവാര്യമെന്ന് വി കെ സനോജ്.രാജ്യത്ത് വളരെ നിർണായകമായ തെരെഞ്ഞെടുപ്പ് വന്നിരിക്കയാണ്. രാജ്യത്തെ തൊഴിലില്ലായ്മ തെരെഞ്ഞുപ്പിൽ ചർച്ചയാവുമെന്നും സനോജ് പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നാണ് പറഞ്ഞിരുന്നത്.രാജ്യത്തെ യുവജനങ്ങൾക് നൽകിയ വാഗ്ദാനം കേന്ദ്ര സർക്കാർ പാലിച്ചില്ല എന്നും വി കെ സനോജ് ആരോപിച്ചു.
ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങൾ ചർച്ച വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്.കോൺഗ്രസിനെ ഒട്ടും വിശ്വസിക്കാൻ കഴിയില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യത കൽപ്പിച്ച് മാറ്റി നിർത്തിയപ്പോൾ നടന്ന സമരത്തിൽ അറസ്റ്റ് ഭയന്ന് ഓടിയ ആളുകൾ കേരള ത്തിൽ മത്സരിക്കുന്നുവെന്നും ഇത്തരക്കാർക്ക് കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നും സനോജ് പറഞ്ഞു.
ഈ സമരത്തിൽ അടി പതറാതെ ഉറച്ച് നിന്നവരാണ് എ എ റഹീം ഉൾപ്പെടെയുള്ള ഇടത്പക്ഷ എംപിമാർ.വടകരയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത് വ്യാജ പ്രസിഡൻ്റ്.വടകരയിലെ സ്ഥാനാർഥി ഷാഫി പറമ്പിൽ പ്രസിഡൻ്റ് ധീരജിൻ്റെ കൊലയാളി നിഖിൽ പൈലിയെ കൊണ്ടാണ് വോട്ട് ചോദിക്കുന്നത്
സ്വൽപ്പം ആത്മാർത്ഥയുണ്ടെങ്കിൽ ധീരജിൻ്റെ അമ്മയെ പോയി കാണണമെന്നും നിരപരാധികളുടെ ചോരയിൽ ചവിട്ടിയാണ് കോൺഗ്രസ് വോട്ട് ചോദിക്കുന്നത് എന്നും വി കെ സനോജ് ആരോപിച്ചു.
വടകരയിൽ ചർച്ചയാവാൻ പോകുന്നത് ദേശീയ പ്രാധാന്യമുള്ള കാര്യമാണ്,അത് ഒഴിവാക്കി മറ്റ് ചർച്ചകളിലേക്ക് പോകുന്നത് സങ്കുചിത താൽപര്യമാണ്.രാജ്യത്തെ മതത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നു.ഇലക്ടറൽ ബോണ്ടിൻ്റെ പേരിൽ വലിയ അഴിമതി നടക്കുന്നു. ഇത്തരം വിഷയങ്ങളാണ് തെരെഞ്ഞെടുപ്പിൽ ചർച്ച ചെയ്യണ്ടത്. സി ഐ ഐ അടക്കുള്ള വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മൗനം പാലിക്കുന്നു.എന്ത് കൊണ്ട് കേരളത്തിന് പുറത്ത് കോൺഗ്രസ് സമരം ചെയ്യുന്നില്ല.രാജ്യസഭയിലേക്ക് ഒരാളെ ചുളുവിൽ സംഭാവന ചെയ്യുകയാണ് കോൺഗ്രസ്.പാലക്കാട് ജയിച്ചയാൾ വടകരയിൽ മത്സരിക്കുന്നതിൽ ദുരൂഹതയുണ്ട് എന്നും വി കെ സനോജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here