ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നു: വി കെ സനോജ്

ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നുവെന്ന് വി കെ സനോജ്. മതരാഷ്ട്ര വാദത്തിനായി ചരിത്ര നിഷേധം നടത്തുന്നുവെന്നും വി കെ സനോജ് പറഞ്ഞു. ഭഗത് സിങ്ങിനെ അധിക്ഷേപിച്ച സി ദാവൂദ് മാപ്പ് പറയണമെന്നു ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. കോൺഗ്രസും മുസ്ലിം ലീഗും നിലപാട് വ്യക്തമാക്കണം എന്നും വി കെ സനോജ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സനോജ് പറഞ്ഞു. ശനിയാഴ്ച 200 കേന്ദ്രങ്ങളിൽ ആണ് ഡി വൈ എഫ് ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുക.

also read: ബഹാവുദ്ദീൻ നദ്‌വിയുടെ അഭിപ്രായം സമസ്തക്ക് അപമാനമുണ്ടാക്കുന്നുവെന്ന് ഉമർ ഫൈസി മുക്കം

ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ വേണ്ടിയുള്ള ഐസ് ,അൽക്വയ്ദ , ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ തീവ്രവാദ പ്രവർത്തനവും ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടി ഭഗത് സിംഗ് നടത്തിയ പോരാട്ടവും സമീകരിച്ച്
ഭീകരവാദം വെളുപ്പിക്കാനാണ് ദാവൂദ് ശ്രമിക്കുന്നത്.കേരളത്തിൽ ഇത് ചിലവാകില്ലന്നും ശക്തമായി ചെറുക്കുമെന്നും വികെ സനോജ് പറഞ്ഞു.

ധീരദേശാഭിമാനിയായ ഭഗത് സിംഗിനെ പറ്റി പറയാൻ പോലുംസ്വാതന്ത്യ സമരത്തിൽ പങ്കെടുക്കാത്ത ഭീരുവായ മദൂദി ഗിഷ്യർക്ക് യോഗ്യത ഇല്ല.ദാവൂദിൻ്റെ ഭഗത് സിംഗ് വിരുദ്ധ പരാമർശത്തിൽ കോൺഗ്രസും ലീഗും അഭിപ്രായം പറയണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration