വ്യാജ ഐഡി കാര്‍ഡുണ്ടാക്കി സ്വന്തം സംഘടനയിലെ ആളുകളെത്തന്നെ വഞ്ചിച്ച് പദവിയില്‍ എത്തിയ ആളാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി’: വി കെ സനോജ്

VK Sanoj

പാലക്കാട്ടെ വ്യാജ വോട്ടര്‍മാര്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കോണ്‍ഗ്രസും ബി ജെ പിയും 3000തോളം വ്യാജവോട്ട് ചേര്‍ത്തു. RSS കാര്യാലയത്തില്‍ 27 വോട്ടര്‍മാര്‍ ഉണ്ടെന്നും ഇവിടെ ഇത്രയും വോട്ട് ചേര്‍ക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. വ്യാജ ഐഡി കാര്‍ഡുണ്ടാക്കി സ്വന്തം സംഘടനയിലെ ആളുകളെത്തന്നെ വഞ്ചിച്ച് പദവിയില്‍ എത്തിയ ആളാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് സനോജ് പറഞ്ഞു.

കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം വിലപ്പോകില്ല. ഇത് പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ്. ബിജെപി-യുഡിഎഫ് ഡീല്‍ ഉണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സി വരില്ല. കേന്ദ്രത്തില്‍ സ്വാധീനം ഉണ്ടെങ്കില്‍ സുരേന്ദ്രന്‍ ഇവര്‍ക്കെതിരെ അന്വേഷണ ഏജന്‍സിയെ കൊണ്ടു വരട്ടെ എന്നും സനോജ് പറഞ്ഞു.

ഒരു അധോലോക സംഘം തന്നെ ഇവരുടെ കൂടെയുണ്ട്. വ്യാജ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ അട്ടിമറി പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രയലാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉപയോഗിച്ചെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സനോജ് പറഞ്ഞു.

ആരോപണം ഉന്നയിച്ചവര്‍ ഇപ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളാണ്. കെ സുധാകരന്റെ അടുത്ത അനുയായിയായ ഫര്‍സിന്‍ മജീദ് യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി എന്തായി എന്ന് ഫര്‍സിന്‍ മജീദ് തന്നെ വെളിപ്പെടുത്തണം.

ALSO READ; ലങ്കയിൽ ഇടത് മുന്നേറ്റം: ആദ്യ ഘട്ട വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൻപിപിക്ക് വമ്പൻ ലീഡ്

വ്യാജ വോട്ടുകള്‍ ചേര്‍ക്കാന്‍ വേണ്ടി ബിജെപി നേതൃത്വം രംഗത്തിറങ്ങിയിരിക്കുകയാണ്. വ്യാജ വോട്ട് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കണം. കോണ്‍ഗ്രസ് ബിജെപി ഡീല്‍ ഉണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സി വരില്ലെന്നും വി കെ സനോജ് ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News