ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് വി കെ സനോജ്.സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നും സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഇതെന്നും വി കെ സനോജ് പറഞ്ഞു.

ALSO READ: മുംബൈ എറണാകുളം ദുരന്തോ എക്സ്പ്രസില്‍ പരിഭ്രാന്തി പടര്‍ത്തി ഫയര്‍ അലാറം; ഒഴിവായത് വലിയ ദുരന്തം

ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും ഡ്രൈവറാണ് മോശമായി പെരുമാറിയത്. ലൈംഗിക അധിക്ഷേപമുണ്ടായാൽ ചോദ്യം ചെയ്യുക തന്നെ വേണം.തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത് ആര്യയുടേത് ശരിയായ പ്രതികരണമാണ്.

പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണം.മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നെങ്കിൽ വീരവനിതയാകുമായിരുന്നു. ആര്യയ്ക്ക് എതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യും.ആര്യയ്ക്ക് എതിരായ ഹീനമായ ആക്രമണത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണം എന്നും വി കെ സനോജ് വ്യക്തമാക്കി.

ALSO READ: ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ആംആദ്മി സഖ്യത്തില്‍ പ്രതിഷേധിച്ച് രണ്ട് മുന്‍ എംഎല്‍എമാര്‍ രാജി വെച്ചു

അതേസമയം വടകരയിൽ യുഡിഎഫ് വർഗ്ഗീയ പ്രചരണം നടത്തിയെന്നും വി കെ സനോജ് പറഞ്ഞു.ജനങ്ങളെ വിഭജിക്കാനുള്ള നീക്കം അപകടകരമാണ്.വടകരയിലെ വർഗ്ഗീയ വിഭജന നീക്കത്തിനെതിരെ ഡിവൈഎഫ് ഐ രംഗത്തിറങ്ങും.മെയ് 3ന് വടകരയിൽ യൂത്ത് അലർട്ട് എന്ന പേരിൽ യുവജന സംഗമം സംഘടിപ്പിക്കും എന്നും സനോജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News