വിവാദങ്ങളിൽപ്പെടുത്തി കോഴിക്കോട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തെ തടസപ്പെടുത്താൻ അനുവദിക്കില്ല: വി കെ സനോജ്

വിവാദങ്ങളിൽപ്പെടുത്തി കോഴിക്കോട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തെ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സപോട്സ് കൗൺസിൽ അംഗം വി.കെ സനോജ്. കോഴിക്കോട് എം പിയുടെ ദുഷ്ട്ടലാക്കോടെയുള്ള നിലപാടിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വി.കെ സനോജ് പറഞ്ഞു.കായിക പ്രമികളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

Also Read: എസ്.എം.എ ബാധിതയായ മലയാളി കുരുന്നിന്‌ സഹായമായി ധനസമാഹരണം; ഖത്തർ മലയാളികളുടെ വക 1.16 കോടി റിയാൽ സമാഹരിക്കാൻ നീക്കം

വോയ്സ് കോഴിക്കോട് ഒരു അന്താരാഷ്ട്ര സ്റ്റേഡിയമെന്നത് ദിർഘകാലത്തെ സ്വപ്നമാണ്. 2023ൽ കായിക മന്ത്രി പ്രഖ്യാപിച്ച പദ്ധതിയെ വിവാദത്തിൽപ്പെടുത്തി നിർമ്മാണ വേഗത കുറക്കാനും ഇല്ലാതാക്കാനുമാണ് കോഴിക്കോട് എം.പി യുടെ ശ്രമം.യു.ഡി എഫ് നേതാക്കളും അതിതൊപ്പം നിൽക്കുകയാണ്. എന്ത് വെല്ലുവിളി വന്നാലും ജനങ്ങളെ അണിനിറത്തി പ്രതിരോധം തീർത്ത് മുൻപ്രാട്ട്പോവുമെന്ന് സംസ്ഥാന സ്പ്രാട്സ് കൗൺസിൽ അഗ്രം വി.കെ സനോജ് പറഞ്ഞു കേരളത്തെ വികസനത്തെ ഇല്ലാതാക്കാൻ ദുഷ്ട്ടബുദ്ധിയോടെയാണ് കോഴിക്കോട് എം പി പ്രവർത്തിന്നനെന്നും വി.കെ സനോജ് പറഞ്ഞു. അധികാരത്തിൽ എത്തിയാൽ സിഎഎ നടപ്പാക്കില്ല എന്ന് തുറന്ന് പറയാൻ പോലും കോൺഗ്രസിന് കഴിയുന്നില്ലെന്നും വി.കെ സനോജ് കൂട്ടിച്ചേർത്തു.

Also Read: ഡോ. തോമസ് എബ്രഹാമിന്റെ പേരില്‍ ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ ലൈബ്രറി; ഉദ്ഘാടനം ചെയ്ത് കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News