വൃക്ക മാറ്റി വെയ്ക്കാൻ സമാഹരിച്ച പതിനഞ്ച് ലക്ഷം തിരികെ നല്കാത്ത മഞ്ഞള്ളൂർ ബാങ്കിന്റെ വാർത്ത കഴിഞ്ഞ ദിവസമാണ് മലയാള മനോരമ പത്രം നൽകിയത്. എന്നാൽ ഈ വാർത്തയിൽ പാവപ്പെട്ടവരുടെ അവകാശങ്ങൾ തടഞ്ഞുവെച്ച ശ്രമിച്ച മഞ്ഞള്ളൂർ ബാങ്കിന്റെ ഭരണ സമിതി തലവനെ മനോരമ മനഃപൂർവം മറന്നു. അങ്ങനെ മറക്കണമെങ്കിൽ ആയാലും മനോരമയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാകണമല്ലോ. ഇപ്പോഴിതാ മനോരമ മറന്ന ആ പേര് ഒരു ക്ലൂ നൽകി ഓര്മിപ്പിച്ചിരിക്കുകയാണ് വി കെ സനോജ്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മനോരമ നൽകിയ വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു കുടുംബത്തിൻ്റെ ദൈന്യതയുടെയും രോഗിയോടുള്ള മനുഷ്യാവകാശ ലംഘനവും നടത്തിയ ആളെ കണ്ടുപിടിക്കാൻ സമൂഹ മാധ്യമങ്ങളെ സഹായിച്ചിരിക്കുകയാണ് വി കെ സനോജ് . 40 കോടിയുടെ അഴിമതിയാണ് ആ ബാങ്കിൽ നടന്നതെന്ന് അറിയാൻ കഴിഞ്ഞുവെന്ന് കുറിച്ച വസീഫ് അതിന്റെ ഭരണസമിതി തലവനെ ചുരുക്കം ചില ക്ലൂവിലൂടെ വെളിപ്പെടുത്തുകയാണ്.
വി കെ സനോജിന്റെ കുറിപ്പ്
വൃക്ക മാറ്റി വെയ്ക്കാൻ സമാഹരിച്ച പതിനഞ്ച് ലക്ഷം തിരികെ നല്കാതെ മഞ്ഞള്ളൂർ ബാങ്ക്.
ഇത് ഇന്നഞ്ഞ മനോരമയിൽ വന്ന വാർത്തയുടെ തലവാചകം ആണ്. ഒരു കുടുംബത്തിൻ്റെ ദൈന്യതയുടെയും രോഗിയോടുള്ള മനുഷ്യാവകാശ ലംഘനവും തുറന്ന് കാട്ടുന്ന വാർത്തയാണ്.
പക്ഷേ ആരാണ് ഇതിന് ഉത്തരവാദി എന്ന് മാത്രം മനോരമ പറയുന്നില്ല. എന്തു കൊണ്ടായിരിക്കും ഈ വാർത്തയിൽ ബേങ്ക് ഭരണ സമിതി ഏത് പാർട്ടിയുടെ നിയന്ത്രണത്തിലാണെന്ന് പറയാൻ മനോരമ മറന്നു പോയത് !!! മൂവാറ്റുപുഴയിൽ അന്വേഷിച്ചപ്പോ 40 കോടിയുടെ അഴിമതിയാണ് അവിടെ നടന്നതെന്ന് അറിയാൻ കഴിഞ്ഞു. !!
ഈ പോസ്റ്റ് വായിക്കുന്നവർ ആരേലും ഭരണ സമിതി ആരുടെ നേതൃത്വത്തിലാണന്ന് പറഞ്ഞ് കൊടുത്ത്
മനോരമയെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. (ക്ലൂ: ‘ഓൻ്റെ കയ്യില് ഒരു വക്കീല് ആപ്പീസ് തന്നെ ഉണ്ട് ‘
എന്ന വിശേഷിക്കപ്പെട്ട എം.എൽ.എയുടെ നാടും, സന്തത സഹചാരികളും)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here