‘പാലക്കാട് അപകടത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ’; വികെ ശ്രീകണ്ഠൻ എം പി

v k sreekandan

പാലക്കാട് ലോറി ഇടിച്ചുകയറ് നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയെന്ന് വികെ ശ്രീകണ്ഠൻ എം പി.റോഡിന്റെ വളവ് മാറ്റി റോഡ് പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ലന്നും കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് വർഷങ്ങളായി നടക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.

“വെള്ളാനകളെ പോലെയാണ് ദേശിയ പാത അതോറിറ്റി ഉദ്യോഗസ്ഥർ.ഉദ്യഗസ്ഥാനാർക്കെതിരെ കർശന നടപടി വേണം.നാടിനോട് ഒരു പ്രതിബദ്ധതയും ഉദ്യഗസ്ഥർക്കില്ല.കേന്ദ്രമന്ത്രിയെ ഇന്ന് തന്നെ ഈ വിഷയം നേരിട്ട് ധരിപ്പിക്കും.” -അദ്ദേഹം പറഞ്ഞു.

ALSO READ; ഡോ. വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

അതേസമയം ദേശീയ പാത അതോററ്റിക്കെതിരെ വിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാരും രംഗത്ത് വന്നിരുന്നു.ദേശീയ പാത അതോററ്റി റോഡ് നിർമ്മിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങളും അവർ പാലിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.“കോൺട്രാക്റ്റർമാരാണ് റോഡ് എങ്ങനെ നിർമ്മിക്കണമെന്ന് തീരുമാനികുന്നത്. അവർക്ക് കേന്ദ്രം പണം നൽകും
കേരളം നോക്ക് കുത്തിയാവുന്നു.ദേശീയ പാത അതോററ്റി റോഡ് നിർമ്മിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കി.യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു.- അദ്ദേഹം പറഞ്ഞു.

പ്രദേശീയ പ്രശ്നങ്ങളിൽ ചർച്ച ഇല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് നാളെ സന്ദർശിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇന്നലെ പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർ നടത്തിയത്. റോഡ് നിർമ്മാണത്തിലെ അപാകത മൂലം ഇവിടെ അപകടം പതിവായിഉർന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News