ശോഭയെ തള്ളാൻ വി.മുരളീധരൻ; ആറ്റിങ്ങലിൽ ബിജെപിക്ക് തലവേദന

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള പ്രധാനപ്പെട്ട ബിജെപി നേതാക്കളുടെ മത്സരവും കനത്തു. നിലവിൽ ശോഭാ സുരേന്ദ്രനെ വെട്ടി സ്ഥാനാർത്ഥിയാകാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ.

ALSO READ: ‘പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം

തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ മണ്ഡലങ്ങൾക്കൊപ്പം ബിജെപി വലിയ പ്രതീക്ഷയോടെ കാണുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. 2019ൽ ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പിലും ശോഭ സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു. ഈഴവ വോട്ടുകൾക്ക് മുൻതൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. മോദി സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ശോഭയെ തഴഞ്ഞ് നിരവധി പരിപാടികളിൽ പങ്കെടുത്തുവരികയാണ് വി. മുരളീധരൻ.

ALSO READ: മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ ഒഴിവാകാൻ വി. മുരളീധരൻ തയ്യാറെടുക്കുന്നതായ എല്ലാ സൂചനകളും മുൻപേയുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ മണ്ഡലത്തിലെ പരിപാടികളിൽ നിന്ന് ശോഭ സുരേന്ദ്രനെ പൂർണമായും ഒഴിവാക്കി. ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങൽ മണ്ഡലം വി.മുരളീധരൻ ലക്ഷ്യം വെക്കുന്നുവെന്ന് ശോഭ പക്ഷം ആരോപിച്ചിരുന്നു.

ALSO READ: ഏക സിവിൽ കോഡ് വെല്ലുവിളി; വിമർശനവുമായി പാളയം ഇമാം

എൻ.എസ്.എസ്, എസ്.എൻ.ഡി.പി പ്രദേശിക നേതാക്കളെയും മുരളീധരൻ സന്ദർശിച്ചിരുന്നു. സന്ദർശനം മഹാ സമ്പർക്ക് അഭിയാന്റെ ഭാഗമെന്നായിരുന്നു വിശദീകരണം. അതേസമയം ബി.ജെ.പി അണികൾക്കും അനുഭാവികൾക്കും താല്പര്യം ശോഭയോട് ആണെന്നും മുരളീധരൻ പ്രചാരണത്തിനിറങ്ങിയ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News