പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കാത്ത വിഷയമാണ്: സിഎഎ വിഷയത്തിൽ വിചിത്രവാദവുമായി വി മുരളീധരൻ

പൗരത്വ ഭേദഗതി വിഷയത്തിൽ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഎഎ ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്നാണ് വി മുരളീധരൻ പറഞ്ഞത്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തീരുമാനമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി സമരം നടക്കുമ്പോഴാണ് വി മുരളീധരന്റെ പ്രസ്താവന. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ പീഡനം നേരിടുമെന്നാണ് എംവി ഗോവിന്ദനും വിഡി സതീശനും പറയുന്നതെന്നും മുരളീധരൻ പറയുന്നു.

Also Read: കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നു: മുഖ്യമന്ത്രി

കോൺസെൻട്രേഷൻ ക്യാമ്പ് വിഷയത്തിൽ കെ സുരേന്ദ്രൻ പറഞ്ഞത് താൻ അറിഞ്ഞിട്ടും കേട്ടിട്ടുമില്ലെന്നും ആ ചോദ്യം തന്നോടല്ല ചോദിക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Also Read: മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിർന്ന കോൺഗ്രസ് നേതാവ് പത്മകര്‍ വാല്‍വി ബിജെപിയില്‍ ചേര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News