സുധാകരനും സതീശനും ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ അന്ത്യകൂദാശ നടത്തുന്നു: മന്ത്രി വി.എന്‍ വാസവന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഒരു പൊതുപ്രവര്‍ത്തകന്‍ ഒരു സാഹചര്യത്തിലും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തുന്ന അധിക്ഷേപം അവരെ ജനമനസില്‍ നിന്ന് അകറ്റമെന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പ്രസംഗവും മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തുന്ന പ്രസ്താവനകളും പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും പ്രതിപക്ഷം മനസിലാക്കണം. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വമാണ്. അധികാരം നഷ്ടപ്പെട്ടതിന്റെ ശൗര്യം തീര്‍ക്കുന്ന സുധാകരനും സതീശനും ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ അന്ത്യകൂദാശനടത്തുകയാണന്ന് അണികള്‍ എങ്കിലും തിരിച്ചറിയണമെന്നും അദേഹം പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News