സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷ(കേപ്പ്) ൻ്റെ ആദ്യ നഴ്സിങ് കോളേജ് പുന്നപ്ര അക്ഷരനഗരി ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി വി എൻ വാസവൻ. കേപ്പിന് കീഴിൽ നാല് നഴ്സിങ് കോളേജുകൾ കൂടി ആരംഭിക്കുമെന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി
ഒമ്പത് എൻജിനീയറിങ് കോളേജുകളും രണ്ട് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളും സാഗര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും സ്കിൽ ആൻഡ് നോളജ് ഡവലപ്മെന്റ് സെന്ററും നടത്തുന്ന കേപ്പിൻ്റെ പുതിയ കാൽവെപ്പാണ് കോളേജ് ഓഫ് നേഴ്സിങ് ആലപ്പുഴ എന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ പത്തനാപുരം, ആറന്മുള, വടക്കാഞ്ചേരി, കിടങ്ങൂർ എന്നിവിടങ്ങളിലാണ് മറ്റ് നഴ്സിങ് കോളേജുകൾ ആരംഭിക്കുക എന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റ്
സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷ(കേപ്പ്) ൻ്റെ ആദ്യ നഴ്സിങ് കോളേജ് പുന്നപ്ര അക്ഷരനഗരി ക്യാമ്പസിൽ ഉദ്ഘാടനം ചെയ്തു. കേപ്പിന് കീഴിൽ നാല് നഴ്സിങ് കോളേജുകൾ കൂടി ആരംഭിക്കും.
ഒമ്പത് എൻജിനീയറിങ് കോളേജുകളും രണ്ട് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളും സാഗര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും സ്കിൽ ആൻഡ് നോളജ് ഡവലപ്മെന്റ് സെന്ററും നടത്തുന്ന കേപ്പിൻ്റെ പുതിയ കാൽവെപ്പാണ് കോളേജ് ഓഫ് നേഴ്സിങ് ആലപ്പുഴ.
പത്തനംതിട്ടയിലെ പത്തനാപുരം, ആറന്മുള, വടക്കാഞ്ചേരി, കിടങ്ങൂർ എന്നിവിടങ്ങളിലാണ് മറ്റ് നഴ്സിങ് കോളേജുകൾ ആരംഭിക്കുക. ആലപ്പുഴയിൽ എൻജിനീയറിങ് കോളേജിന്റെ ഭാഗമായി ഉണ്ടായിരുന്ന കെട്ടിടം നഴ്സിംഗ് കൗൺസിലിന്റെ പുനർനിർണയ പ്രകാരം മാറ്റിയെടുക്കുകയും ലാബ്, ഫർണിച്ചർ, ലൈബ്രറി എന്നിവ പുതുതായി ഏർപ്പെടുത്തുകയും ചെയ്തു. നഴ്സിങ് കോളേജിനായി മൂന്നര ഏക്കർ ഭൂമി, ഹോസ്റ്റൽ സൗകര്യം എന്നിവയും ഏർപ്പെടുത്തി. പുതിയ ബി എസ് സി നഴ്സിംഗ് ബാച്ചിൽ 50 വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.