കണ്ടലയിലെ ന്യൂനതകൾ ഇ ഡി കണ്ടെത്തിയതല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്താൻ ഇ ഡി പോകുന്നില്ല എന്നും ഇത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also read:ക്ഷേത്രത്തിനുള്ളില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ച പൂജാരി പിടിയില്‍
ഇന്ത്യയിൽ 282 ബാങ്കുകൾക്ക് എതിരെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടി എടുത്തിട്ടുണ്ട്. ഈ ബാങ്കുകളിൽ ഒന്നും ഇ ഡി പോകുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here