‘ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ് ഉത്തരവ്’; വെടിക്കെട്ടിൽ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ

V N VASAVAN

വെടിക്കെട്ടിലെ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ് ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു.

പുതിയ മാനദണ്ഡം അനുസരിച്ച് സ്വരാജ് റൗണ്ടിൽ പോലും വെടിക്കെട്ട് നടത്താൻ കഴിയില്ല.ഇത് ഒരു ജനകീയ പ്രശ്നമാണ്. എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News