കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന ഹൈക്കടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി വി എന്‍ വാസവന്‍. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞുവെന്ന് വ്യക്തമാക്കിയ മന്ത്രി കോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഇഡിയുടെ നീക്കത്തിന് തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
Also Read : കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇ ഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
ആധാരം എടുത്തുകൊണ്ടുപോയി ബാങ്കിനെ അസ്ഥിരപ്പെടുത്താന്‍ ഇഡി ശ്രമിച്ചു. പണം കൊടുക്കാനുള്ള അവസരംവും ഇഡി മുടക്കി. കേന്ദ്രത്തിന്റെ ടൂളായി ഇഡി മാറിയെന്നും സ്വകാര്യ ബാങ്കുകളെ സഹായിക്കാന്‍ കേന്ദ്രം വഴിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടെ പരാമര്‍ശവും സ്വാഗതാര്‍ഹമാണെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read : സംസ്ഥാനത്ത് തെരുവ് നായകളേക്കാള്‍ ചുറ്റിത്തിരിയുന്നത് ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍: ഭൂപേഷ് ബാഗല്‍
ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ അധാരം തിരികെ നല്‍കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഇഡി സുതാര്യമായിരിക്കണമെന്നും നീതിയും ധാര്‍മികതയും പുലര്‍ത്തണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇ.ഡിയെപ്പോലൊരു ഏജന്‍സിയില്‍ നിന്ന് പ്രതികാര നടപടികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here