കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക സാമൂഹിക വളർച്ചയിൽ കേരള ബാങ്ക് ശക്തമായ സാമ്പത്തിക പിന്തുണയാണെന്ന് മന്ത്രി വി എൻ വാസവൻ. കേരള ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്മെൻറ് അംഗങ്ങൾ , ചീഫ് ജനറൽമാനേജർമാർ, ജനറൽ മാനേജർമാർ എന്നിവർക്കായി എറണാകുളത്ത് ഡിസംബർ 17, 18 തീയതികളിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപനത്തിൽ കേരള ബാങ്കിൻ്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച ആശയങ്ങളുടെ പ്രഖ്യാപനവും , മാർഗ്ഗനിർദ്ദേശവും നൽകി സംസാരിക്കുകയായിരുന്നു മന്ത്രി .
കേരളത്തിൻ്റെ ഉൽപാദന സേവന അടിസ്ഥാന സൗകര്യ വികസനത്തിൽ കേരള ബാങ്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങൾ സമാഹരിക്കുന്ന പണം നാടിന്റെ വികസനത്തിനായുള്ള സാമ്പത്തിക സ്രോതസ്സ് ആണെന്നും മന്ത്രി പറഞ്ഞു.
also read: വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ്
ബാങ്ക് പ്രസിഡൻ്റ് ശ്രീ.ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം. ചാക്കോ, ബോർഡ് ഓഫ് മാനേജ്മെൻ്റ് ചെയർമാൻ ശ്രീ. വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശില്പശാലയുടെ ആദ്യ ദിവസം കേരള ബാങ്ക് – വിഭാവനം, സാക്ഷാത്കാരം , ഭാവി പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ മുൻ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ശ്രീ. തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here