53 ശതമാനം കോഴ പണം വാങ്ങിയത് ബിജെപി; ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കെ സുരേന്ദ്രന്‍ കള്ളം പറയുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കെ സുരേന്ദ്രന്‍ കള്ളം പറയുകയാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. 53 ശതമാനം കോഴ പണം വാങ്ങിയത് ബി.ജെ.പിയാണ്. ഇത് മറച്ചുവെച്ചാണ് സുരേന്ദ്രന്റെ പ്രതികരണമെന്നും മന്ത്രി വി.എന്‍ വാസവന്‍ കോട്ടയത്ത് പറഞ്ഞു.

മൊത്തം ഇലക്ടറല്‍ ബോണ്ടുകളില്‍ 55 ശതമാനമാണ് ബിജെപിക്ക് ലഭിച്ചത്.  6,564 കോടി രൂപ ബിജെപിക്ക് മാത്രം ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് മറച്ചുവെച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Also Read : ‘കൈക്ക് കുത്തിയാൽ ഇന്നല്ലെങ്കിൽ നാളെ താമര വിരിയും’, പൈവളിഗെയിലും കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക്: മന്ത്രി പി രാജീവ്

ഈ കാര്യത്തില്‍ സുരേന്ദ്രന്‍ പച്ചക്കള്ളം പറയുകയാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കോഴ പുറത്ത് കൊണ്ടുവന്ന ജഡ്ജിയെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിക്കാനാണ് ബി.ജെ.പി.യുടെ ശ്രമമെന്നും വി.എന്‍.വാസവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News