ഇന്ത്യയിലെ സംസ്ഥാന സഹകരണ ബാങ്കുകളിൽ കേരളം ബാങ്കിന് ഒന്നാംസ്ഥാനമെന്ന് വ്യക്തമാക്കി മന്ത്രി വി എൻ വാസവൻ. 68,000 കോടി രൂപയാണ് കേരളം ബാങ്കിന്റെ നിക്ഷേപം. മൊത്തം വായ്പയിൽ 25 ശതമാനം കാർഷിക മേഖലക്കാണ് നൽകിയത്. 50,200 കോടി രൂപയുടെ വായ്പ കൊടുക്കാനായി, ഇത് കേരളത്തിലെ ബാങ്കുകളിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു.കേരള ബാങ്കിൻ്റെ വായ്പാ നിക്ഷേപ അനുപാതം 75% ആണ്. സംസ്ഥാനത്തെ മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വായ്പാ നിക്ഷേപ അനുപാതം ആണ് എന്നും മന്ത്രി വ്യക്തമാക്കി.
തൻ്റെ വിശ്വാസം ശബരിമലയിൽ എത്തുന്ന വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കപ്പെടുമ്പോൾ ആണെന്നും മന്ത്രി പറഞ്ഞു. ടീം വർക്കിൻ്റെ ഭാഗമായി പരാതി രഹിത മണ്ഡലകാലം നടത്താൻ കഴിഞ്ഞു, തൻ്റെ വിശ്വാസം ഭക്തരുടെ സംതൃപ്തി എന്നും അദ്ദേഹം പറഞ്ഞു.ശബരിമല എയർപോർട്ടു റോപ് വേയും സാധ്യമാക്കും എന്നും പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടന തീയതി പ്രഖ്യാപിക്കാത്തത് പ്രധാനമന്ത്രിയുടെ ഡേറ്റ് ലഭിക്കാത്തതിനാൽ എന്നും മന്ത്രി പറഞ്ഞു. പണമൊന്നും തരുന്നില്ലെങ്കിലും പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തണമെന്നാണ് ആഗ്രഹം ,മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് എന്നും മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here