കേരളത്തിന്റെ സ്വപ്‍നം യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ജൂലൈ 12 ന് ട്രയൽ റൺ: മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്ത് ജൂലൈ ന് ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിന്റെ സ്വപ്നം യഥാർഥ്യമകാൻ പോകുന്നുവെന്ന് വിഴിഞ്ഞം തുറമുഖം അവലോകനയോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

32 ക്രൈയിനുകൾ ചൈനയിൽ നിന്ന് എത്തി.അടുത്ത മാസം കമ്മീഷൻ ചെയ്യാൻ കഴിയും.കസ്റ്റംസ് പോർട്ടിനു പെർമിഷൻ ലഭിച്ചു. പ്രധാന അനുമതി എല്ലാം ലഭിച്ചു .എല്ലാ പോർട്ടുകളും ബന്ധിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസന കുത്തിപ്പിന് സഹായകമാകുന്നതാണ് വിഴിഞ്ഞം പദ്ധതിഎന്നും മന്ത്രി പറഞ്ഞു.റെയിൽവേ കണക്റ്റിവിറ്റിക്ക് അനുമതിയായി. റെയിൽവേ കണക്റ്റിവിറ്റി 2 വർഷം കൊണ്ട് തീർക്കും.നാഷണൽ ഹൈവേയുടെ അനുമതിയും ലഭിച്ചു.മറ്റ് അവസാന ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രിയും എത്തും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും ട്രെയൽ റൺ നടത്തുക.2ഉം മൂന്നും ഘട്ടങ്ങളുടെ ചർച്ചകൾ തുടങ്ങി.3000 കണ്ടെയിനറുകൾ കപ്പലിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖം യാഥാർഥ്യമാകുമ്പോ വൻ കുതിച്ചു ചട്ടമാണ് കേരളത്തിന്‌ ഉണ്ടാവുക എന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News