കലാമേന്മയും ജനപ്രിയതയും തന്റെ സിനിമകളോട് ഇണക്കി സമ്മാനിക്കുകയായിരുന്നു ഈ തിരുവല്ലാക്കാരൻ; കെ ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

സംവിധായകൻ കെ ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി എൻ വാസവൻ. മലയാള സിനിമയ്‌ക്ക്‌ നവീന ഭാഷ്യവും കരുത്തും നൽകിയ പ്രതിഭാധനനായ സംവിധായകന് ആദരാഞ്ജലികൾ എന്നാണ് മന്ത്രി കുറിച്ചത്. ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച പ്രതിഭയാണ് യാത്രയായത്എന്നും മന്ത്രി കുറിച്ചു. ഓർമ്മയിൽ നിൽക്കുന്ന ചലച്ചിത്രങ്ങൾ സമ്മാനിച്ച അദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു എന്നാണ് മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചത്.

ALSO READ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും, പിതാവും അറസ്റ്റിൽ

മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റ്

മലയാള സിനിമയ്‌ക്ക്‌ നവീന ഭാഷ്യവും കരുത്തും നൽകിയ പ്രതിഭാധനനായ കെ ജി ജോർജിന് ആദരാഞ്ജലികൾ. മലയാള സിനിമ മരം ചുറ്റിയോടിയ കാലത്ത് സ്വപ്നാടനവുമായി മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ കെ. ജി ജോർജ് മലയാള സിനിമയിൽ നവഭാവുകത്വത്തിന് തുടക്കമിട്ടു.
എക്കാലത്തെയും മികച്ച ത്രില്ലറായ യവനിക, ഗ്രാമ്യ ജീവിതത്തിന്റെ വന്യതയിലേക്ക് കോലങ്ങൾ, നടി ശോഭയുടെ ജീവിതവും മരണവും അസാമാന്യ തികവോടെ അവതരിപ്പിച്ച ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, സ്ത്രീ വിമോചനത്തിന്റെ വലിയ ക്യാൻവാസിൽ രചിച്ച ആദാമിന്റെ വാരിയെല്ല്. അങ്ങനെ സിനിമാ ചരിത്രത്തിന്റെ ഭാഗമായ ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച പ്രതിഭയാണ് യാത്രയായത്. ആക്ഷേപഹാസ്യത്തിന്റെ കാമ്പറിയിച്ച പഞ്ചവടിപ്പാലം. പഞ്ചവടിപ്പാലം ചിത്രീകരിച്ചത് ഏറ്റുമാനൂർ മണ്ഡലത്തിലെ അയ്മനം ഇല്ലിക്കൽ മേഖലയിലായിരുന്നു എന്നതും ഓർക്കുന്നു.
കലാമേന്മയും ജനപ്രിയതയും ജോർജ് തന്റെ സിനിമകളോട് ഇണക്കി സമ്മാനിക്കുകയായിരുന്നു ഈ തിരുവല്ലാക്കാരൻ. ഇന്ത്യൻ പനോരമയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ചിട്ടുള്ള മലയാള സിനിമാ സംവിധായകനാണ് ജീവിത യവനിക താഴ്ത്തി മടങ്ങുന്നത്. എന്നും ഓർമ്മയിൽ നിൽക്കുന്ന ചലച്ചിത്രങ്ങൾ സമ്മാനിച്ച അദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News