വെല്ലുവിളികളെ അതിജീവിച്ച് കൂടപ്പിറപ്പുകളെ തിരികെ എത്തിക്കാൻ കഴിയും: മന്ത്രി വി എൻ വാസവൻ

ശക്തമായ മഴയും വീണ്ടും ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാവുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. അതിനെല്ലാം അതിജീവിച്ച് നമ്മുടെ കൂടപ്പിറപ്പുകളെ തിരികെ എത്തിക്കാൻ നമുക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. പരമാവധി സഹായങ്ങൾ എത്രയും വേഗം ജനങ്ങൾക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. അവരെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള കടമ നമ്മൾ ഒരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.വയനാട്ടിലെ ഉരുൾപ്പൊട്ടൽ നടന്ന മേഖലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം അവിടേക്ക് മന്ത്രി പുറപ്പെട്ടു.

also read: വയനാട് ദുരന്തത്തിൽ ഇരയായവരെ പുനരധിവസിപ്പിക്കാൻ കൈകോർക്കുമെന്ന് കെയർ ഫോർ മുംബൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News