ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം; അഭിനന്ദനവുമായി മന്ത്രി വി എൻ വാസവൻ

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം അഞ്ചുവർഷം പൂർത്തീകരിച്ചിരിക്കുന്നു. 2018 ൽ  ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ആരംഭിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നപ്പോൾ ‘അഭയ’മായിരുന്നു ഭക്ഷണം നൽകിയിരുന്നതെന്നും അന്നും ഭക്ഷണ വിതരണത്തിന് യുവജനപ്രസ്ഥാനത്തിന്റെ പ്രിയ സഖാക്കളായിരുന്നു മുൻ നിരയിൽ ഉണ്ടായിരുന്നതെന്നും മന്ത്രി കുറിച്ചു.

ദിവസവും മുടങ്ങാതെ ദിവസം 3500 ലേറെ പൊതിച്ചോറ് ഡിവൈഎഫ്ഐ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഇത് ഏറെ ആശ്വാസകരമാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നതായും മന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റ്

2018 ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ആരംഭിക്കുന്നത്. ഈ വർഷത്തോടെ അഞ്ചുവർഷം പൂർത്തീകരിച്ചിരിക്കുന്നു. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നപ്പോൾ ‘അഭയ’മായിരുന്നു ഭക്ഷണം നൽകിയിരുന്നത്. അന്നും ഭക്ഷണ വിതരണത്തിന് യുവജനപ്രസ്ഥാനത്തിന്റെ പ്രിയ സഖാക്കളായിരുന്നു മുൻ നിരയിൽ. ദിവസവും മുടങ്ങാതെ ദിവസം 3500 ലേറെ പൊതിച്ചോറ് ഡിവൈഎഫ്ഐ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഏറെ ആശ്വാസകരമാണിത്. ഇന്ന് മെഡിക്കൽ കോളേജിൽ എത്തി അവരോടൊപ്പം കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നു.
പൊതിച്ചോറ് വിതരണത്തിന് നേതൃത്വം വഹിക്കുന്ന ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി മുതൽ യൂണിറ്റ് കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രിയ സഖാക്കൾ വരെയുള്ള എല്ലാവരുടെയും ടീം വർക്കിന് അഭിനന്ദനങ്ങൾ. കൂടാതെ ഈ മാതൃകാപരമായ പ്രവർത്തിക്കായി പൊതിച്ചോറ് തരുന്ന കോട്ടയത്തെ നല്ലവരായ നാട്ടുകാരോട് എൻറെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News