കളരിയിൽ വിദ്യാരംഭം കുറിച്ച മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുന്നു: മന്ത്രി വി എൻ വാസവൻ

v n vasavan

എല്ലാ വിജയദശമി ദിനത്തിൽ കോട്ടയം പുതുപ്പള്ളി തടിക്കൽ കളരി കേന്ദ്രത്തിൽ ഒത്തുകൂടിയ വിവരം പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. കലയും കായികവും ഒത്തുചേർന്ന കളരി എന്ന ഈ ആയോധന വിദ്യയിൽ വിദ്യാരംഭം കുറിക്കാൻ ഒരുപാട് കുരുന്നുകൾ മുന്നോട്ടുവരുന്ന കാലമാണിത്. അതിലൂടെ അവർക്ക് കായികശേഷി, മാനസികഉന്മേഷം, കലാരംഗത്തെ വളർച്ച എല്ലാം ഒത്തുചേർന്ന സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം രൂപപ്പെടുത്താൻ കഴിയുന്നതാണ് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

കളരിയിൽ വിദ്യാരംഭം കുറിച്ച മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുന്നുവെന്നും ആയോധനകലയിൽ പൂർണ്ണ പ്രാഗല്ഭ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘അൻവർ ഒരു ശത്രുവേ അല്ല; സിപിഐഎമ്മിന് ശത്രു വർഗീയതയും സാമാജ്യത്വവും’

മന്ത്രി വി എൻ വാസവന്റെ പോസ്റ്റ്

എല്ലാ വിജയദശമി ദിനത്തിലും കോട്ടയം പുതുപ്പള്ളി തടിക്കൽ കളരി കേന്ദ്രത്തിൽ ഒത്തുചേരാറുണ്ട്. ഈ ദിനത്തിൽ കുരുന്നുകളോടൊപ്പം ഒത്തുചേരാൻ ആയത് സന്തോഷകരമാണ്. ഇവിടെ മാത്രമല്ല നിരവധി അനവധി ക്ഷേത്രങ്ങളിലും, പൊതു ഇടങ്ങളിലും, തിരൂർ തുഞ്ചൻപറമ്പിൽ ഉൾപ്പെടെ ഒരുപാട് സ്ഥലങ്ങളിൽ ഇന്ന് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുരുന്നുകൾ കുറിച്ചിട്ടുണ്ട്.
കലയും കായികവും ഒത്തുചേർന്ന കളരി എന്ന ഈ ആയോധന വിദ്യയിൽ വിദ്യാരംഭം കുറിക്കാൻ ഒരുപാട് കുരുന്നുകൾ മുന്നോട്ടുവരുന്ന കാലമാണിത്. അതിലൂടെ അവർക്ക് കായികശേഷി, മാനസികഉന്മേഷം, കലാരംഗത്തെ വളർച്ച എല്ലാം ഒത്തുചേർന്ന സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം രൂപപ്പെടുത്താൻ കഴിയുന്നതാണ്.
മെയ്താരി, കോൽത്താരി, അങ്കത്താരി വിഭാഗങ്ങളിലെ വിദ്യാരംഭം ആണ് കളരിയിൽ നിർവഹിച്ചത്. കളരിയിൽ വിദ്യാരംഭം കുറിച്ച മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുന്നു. ആയോധനകലയിൽ പൂർണ്ണ പ്രാഗല്ഭ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. പിന്നീട് മുതിർന്നവരുടെ അഭ്യാസപ്രകടനങ്ങളും കണ്ടു. വിദേശവനിതകൾ ഉൾപ്പെടെയുള്ളവരാണ് കോട്ടയം പുതുപ്പള്ളി തടിക്കൽ കളരിയിൽ കളരി അഭ്യാസ പഠനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News