മുട്ട മാല കഴിച്ചു; നീർദോശ, കോഴികടമ്പ്, കോഴിറൊട്ടി; കേരളീയത്തിന്റെ ഭക്ഷണ രുചികളുമായി മന്ത്രി വി എൻ വാസവൻ

തലസ്ഥാന നഗരിയിൽ എങ്ങും കേരളീയത്തിന്റെ വിശേഷങ്ങളാണ്. വ്യത്യസ്ത കലാപരിപാടികളും കാഴ്ചകളുമൊക്കെയായി കേരളീയം കാണികൾക്ക് മുന്നിൽ വൈവിധ്യങ്ങൾ തീർത്തു കൊണ്ടിരിക്കുകയാണ്. കേരളീയത്തിന്റെ മറ്റൊരു ആകർഷണീയത വിവിധ തരം ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് സ്പോട്ടുകൾ.

ALSO READ:1,300 പൊലീസ് ഉദ്യോഗസ്ഥർ, 300 എന്‍സിസി വോളണ്ടിയര്‍; സുരക്ഷയിലും ‘കേരളീയം’ മുന്നിൽ

ഇപ്പോഴിതാ കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന ഫുഡ് കോർട്ടിൽ നിന്ന് മുട്ടമാല കഴിച്ചതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി വി എൻ വാസവൻ. മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ടാഗോർ തിയേറ്ററിലെ സഹകരണ ഫുഡ് കോർട്ടിൽ പുതുപ്പാടി സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിൽ നിന്നും രുചികരമായ മുട്ട മാല കഴിച്ചു എന്നാണ് മന്ത്രി കുറിച്ചത്.

കൂടാതെ ഒട്ടനവധി സംഘങ്ങളുടെ രുചികരമായ വിഭവങ്ങൾ 13 സ്റ്റാളുകളിലായി സഹകരണ ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ടെന്ന വിവരം മന്ത്രി വ്യക്തമാക്കി. ഒപ്പം ഫുഡ് ഫെസ്റ്റിൽ ലഭിക്കുന്ന കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ രുചി വിഭവങ്ങളുടെ പേരുകളും മന്ത്രി കുറിച്ചു.ഒരുവട്ടമെങ്കിലും ഈ രുചികൾ ആസ്വദിക്കണം എന്നാണ് മന്ത്രി പറയുന്നത് .

ALSO READ:കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി; തലമുറകള്‍ക്ക് ലോകം നൽകിയ ആദരം; അഭിനന്ദനം അറിയിച്ച് മന്ത്രി എം ബി രാജേഷ്

മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റ്

കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിലെ സഹകരണ ഫുഡ് കോർട്ടിലെ പുതുപ്പാടി സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിൽ കയറി രുചികരമായ മുട്ട മാല കഴിച്ചു. കോഴിക്കോട് പാർട്ടി കോൺഗ്രസ് നടക്കുന്ന സമയത്തും ഇവരുടെ വ്യത്യസ്തവും രുചികരവുമായ വിഭവങ്ങൾ കഴിച്ചിട്ടുണ്ട്. ഒട്ടനവധി സംഘങ്ങളുടെ രുചികരമായ വിഭവങ്ങൾ 13 സ്റ്റാളുകളിലായി സഹകരണ ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട്.
കാസർഗോഡൻ വിഭവങ്ങളായ നീർദോശ, നെയ് പത്തൽ, പത്തിരി, കോഴികടമ്പ്, ചിക്കൻ സുക്ക, കോഴിറൊട്ടി. വയനാടൻ വിഭവങ്ങളായ ഗന്ധകശാലയരി പായസം, മുളയരി പായസം, ഉണ്ട പുട്ട്കറി. കോഴിക്കോടൻ വിഭവങ്ങളായ ഉന്നകായ, കായ് പോള, വറുത്തരച്ച കോഴിക്കറി. പാലക്കാടൻ വിഭവങ്ങളായ വനസുന്ദരി ചിക്കൻ, റാഗി പഴം പൊരി, ചാമ അരി , ഉപ്പുമാവ്.ആലപ്പുഴയുടെ വിഭവങ്ങളായ കപ്പ, കരിമീൻ പൊള്ളിച്ചത്. പത്തനംതിട്ടയുടെ തനത് വിഭവങ്ങളായ കപ്പ, കാച്ചിൽ, ചേന, ചേമ്പ്, പുഴുക്കുകൾ, വിവിധയിനം ചമ്മന്തികൾ തുടങ്ങിയ കൊതിയൂറുന്ന ഭക്ഷണ നിരയാണ് ഇവിടെയുള്ളത്. എല്ലാരും ഈ നാടൻരുചികൾ ഒരുവട്ടമെങ്കിലും ആസ്വദിക്കണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News