പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്ക് കൈമാറ്റം ചെയ്യാൻ സാധിച്ചു,അഭിമാനിക്കാം: മന്ത്രി വി എൻ വാസവൻ

vasavan

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടു കുതിക്കുന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് എത്തിച്ചേർന്ന ഇരുപത്തിനാലാമത്തെ കപ്പലായ MSC LISBON ഇന്ന് രാവിലെയോടെ ബർത്ത് ചെയ്തു. മുന്ദ്ര പോർട്ടിൽ നിന്നാണ് ഈ വലിയ കപ്പൽ എത്തിച്ചേർന്നത് എന്നാണ് മന്ത്രി പങ്കുവെച്ചത്.

ALSO READ: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി ഇടതുപക്ഷം

337 മീറ്റർ നീളമുള്ള ഈ കപ്പലിന്റെ വീതി 46 മീറ്ററാണ്. ജലോപരിതത്തിൽ നിന്ന് ഈ കപ്പലിന്റെ ആഴം 13.2 മീറ്ററാണ്. 9200 TEUs കണ്ടെയ്നർ വാഹക ശേഷി ഈ കപ്പലിനുണ്ട്. തുറമുഖത്തെ ക്രെയിനുകൾ ഉപയോഗിച്ച് കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ കൈമാറ്റം പൂർത്തിയാക്കി അടുത്ത തുറമുഖത്തേക്ക് മടങ്ങും മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.ട്രയൽ റൺ സമയത്ത് തന്നെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്ക് കൈമാറ്റം ചെയ്യാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചതിൽ കേരളത്തിന് അഭിമാനിക്കാവുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News