മലരിക്കൽ ആമ്പൽ വസന്തം ഗ്രാമീണ ടൂറിസത്തിന്റെ മുഖമായി നിലനിർത്തുന്നതിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. മന്ത്രി വി എൻ വാസവൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലെ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ: ആധാർ സുരക്ഷിതമാക്കാം; ഉപയോഗിക്കാം ആധാർ ലോക്കിംഗ്
മലരിക്കൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.റോഡ് സൗകര്യമൊരു വികസിപ്പിക്കണമെന്ന് ആവശ്യം ജനങ്ങളിൽ നിന്ന് ഉയർന്നിരുന്നു ഈ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. വെള്ളപ്പൊക്കത്തിൽ ഗതാഗത തടസ്സം ഒഴിവാക്കുന്ന രീതിയിൽ മലരിക്കൽ റോഡ് നവീകരിക്കുകയാണെന്നും 1.4 കിലോമീറ്റർ നീളം വരുന്ന കാഞ്ഞിരം മലരിക്കൽ റോഡ് പുനർനിർമിക്കുന്നതിന് അഞ്ചു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: വെല്ലുവിളികളെ അതിജീവിച്ച് നേട്ടം കരസ്ഥമാക്കി; നന്ദനയ്ക്ക് അനുമോദനവുമായി കേരള പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here