പാർട്ടിയും ജനങ്ങളുമായിരുന്നു വി.എസിന്റെ ഊർജ്ജവും കരുത്തും, സമര യൗവ്വനത്തിന് പിറന്നാൾ ആശംസകൾ: മന്ത്രി വി എൻ വാസവൻ

വി എസ് അച്യുതാന്ദന് പിറന്നാൾ ആശംസകൾ നേർന്ന് മന്ത്രി വി എൻ വാസവൻ. അണഞ്ഞു പോകാത്ത വിപ്ലവത്തിന്റെ തീയോർമ്മകൾക്കൊപ്പം മലയാളി ചേർത്തുവെച്ചിരിക്കുന്ന വി.എസ് എന്ന രണ്ടക്ഷരത്തിന് ഇന്ന് 101 മത്തെ പിറന്നാൾ എന്നാണ് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.പ്രതികൂല സാഹചര്യങ്ങളോട് പോരാടി അതിജീവനത്തിന്റെ തീച്ചൂളയിലാണ് വി എസ് തന്റെ പോരാട്ട ജീവിതം കെട്ടിപ്പൊക്കിയത് എന്നും പാർട്ടിയും ജനങ്ങളുമായിരുന്നു വി.എസ്സിന്റെ ഊർജ്ജവും കരുത്തും എന്നും മന്ത്രി കുറിച്ചു.

ALSO READ: ‘ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ’: മന്ത്രി പി രാജീവ്

മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റ്

അണഞ്ഞു പോകാത്ത വിപ്ലവത്തിന്റെ തീയോർമ്മകൾക്കൊപ്പം മലയാളി ചേർത്തുവെച്ചിരിക്കുന്ന വി.എസ് എന്ന രണ്ടക്ഷരത്തിന് ഇന്ന് 101 മത്തെ പിറന്നാൾ.
അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനെയും നഷ്ടപ്പെട്ട് പ്രതികൂല സാഹചര്യങ്ങളോട് പോരാടി അതിജീവനത്തിന്റെ തീച്ചൂളയിലാണ് വി എസ് തന്റെ പോരാട്ട ജീവിതം കെട്ടിപ്പൊക്കിയത്. പാർട്ടിയും ജനങ്ങളുമായിരുന്നു വി.എസ്സിന്റെ ഊർജ്ജവും കരുത്തും.
വി.എസ് എന്ന സമര യൗവ്വനത്തിന് പിറന്നാൾ ആശംസകൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News