മലപ്പുറം സിപിഐ എം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ (55) ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനുമാണ്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി. ഡി വൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, സഹകരണ കൺസോർഷ്യം പ്രസിഡൻ്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
also read: അദാലത്തുകളിൽ ഉണ്ടാകുന്ന വേഗത സർക്കാർ ഓഫീസുകളിലും ഉണ്ടാകണം: മന്ത്രി പി പ്രസാദ്
മലപ്പുറം എം എസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കെ 12 വർഷം മുമ്പ് അവധി എടുത്ത് മുഴുവൻ സമയ പാർടി പ്രവർത്തകനായി. കഴിഞ്ഞ വർഷം വളൻ്ററി റിട്ടയർമെൻ്റ് എടുത്തു. കോഡൂർ ഉമ്മത്തൂരിൽ പരേതനായ വലിയ പുരയിൽ വി പി കുഞ്ഞിക്കണ്ണൻ, ഇന്ദിരാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജയ (എം എസ് പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: അഞ്ജന (ബിഎസ് സി കെമിസ്ട്രി, ആലുവ യുസി കോളേജ്), ദിയ ജ്യോതി ( എം എസ് പി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here