1920ല്‍ സോവിയറ്റ് യൂനിയനിലെ താഷ്‌ക്കന്റില്‍ വെച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകൃതമായി കൃത്യം മൂന്നു വര്‍ഷത്തിന് ശേഷം മറ്റൊരു ഒക്ടോബര്‍ മാസത്തിലാണ് വി.എസ് അച്യുതാനന്ദന്റെ ജനനം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നിട്ട ഒരു നൂറ്റാണ്ടിന്റെ ചരിത്രം തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ വിഎസ് എന്ന വിപ്ലവകാരിയുടെയും ജീവചരിത്രം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായിട്ട് 103 വര്‍ഷം തികഞ്ഞപ്പോള്‍ അതേ പാര്‍ട്ടിയില്‍ 100 തികഞ്ഞൊരു നേതാവുണ്ട് ഇവിടെ കേരളത്തില്‍.
സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടവുമായി ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തലയെടുപ്പോടെ നിലകൊള്ളുമ്പോള്‍ അതേ തലയെടുപ്പോടെ നൂറ് വര്‍ഷത്തെ സമരചരിത്രവുമായി വിഎസ്സും നിലകൊള്ളുന്നു. തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കുമൊപ്പം ഉറച്ച ശബ്ദമായി മാറിയ വി എസ് ജീവിതം തന്നെയാണ് സമരം എന്ന് തന്റെ ജീവിതത്തിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്.
Also Read : വി എസ്സിന്റെ ഒരു സമര നൂറ്റാണ്ട്; ജനനായകന് ആദരമായി ‘ഒരു സമര നൂറ്റാണ്ട് ‘ഇന്ന് പ്രകാശനം ചെയ്യും
സമത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച വിപ്ലവകാരികളുടെ ത്യാഗങ്ങള്‍ക്കും അവരുടെ കരുത്തിനും നൂറ്റിമൂന്നു വര്‍ഷങ്ങളുടെ ചുവന്ന തിളക്കമാണുള്ളത്. വര്‍ഗീയ വിദ്വേഷത്തിനും ജാതി വിവേചനത്തിനെതിരെയുമുള്ള പോരാട്ടത്തിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച വിഎസ്സിനാകട്ടെ നൂറ് വര്‍ഷങ്ങളുടെ ചുവന്ന തിളക്കവും.
അതേസമയം നൂറ് തികഞ്ഞ വി എസ് അച്യുതാനന്ദനും എന്‍ ശങ്കരയ്യയ്ക്കുമൊപ്പം സമരവീഥികളില്‍ കരുത്തോടെയുണ്ടായിരുന്ന സമരനേതാക്കളില്‍ നൂറ് തികഞ്ഞ് കെ ആര്‍ ഗൗരിയമ്മയുമുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here