വി എസ്സിന്റെ ഒരു സമര നൂറ്റാണ്ട്; ജനനായകന് ആദരമായി ‘ഒരു സമര നൂറ്റാണ്ട് ‘ഇന്ന് പ്രകാശനം ചെയ്യും

ജനപക്ഷ രാഷ്ട്രീയത്തിന്റെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന് ഉടമയായ ജനനായകന് ആദരവുമായി ‘ഒരു സമര നൂറ്റാണ്ട് ‘ഇന്ന് പ്രകാശനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വി.എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയുമായിരുന്ന കെ.വി സുധാകരന്‍ എഴുതിയ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. കര്‍ക്കശക്കാരനായ നേതാവും സംഘാടകനും പ്രക്ഷോഭകാരിയും എന്നതില്‍ നിന്നും രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി കേരള ജനത നെഞ്ചിലേറ്റിയ വി.എസിന്റെ ജീവിതമാണ് ഒരു സമര നൂറ്റാണ്ട്.

Also Read : കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി പ്രവൃത്തിയിൽ ചെറുപ്പമായിരുന്നു; വി എസിന് ആശംസയുമായി മന്ത്രി എം ബി രാജേഷ്

പുന്നപ്ര വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദനില്‍ നിന്ന് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനിലേയ്ക്കും, വി എസ് അച്യുതാനന്ദനിലേയ്ക്ക് ഏറ്റവും ഒടുവില്‍ വി എസ് എന്ന രണ്ടക്ഷരം കൊണ്ട് കേരളം നെഞ്ചേറ്റിയ രാഷ്ട്രീയ നേതാവിലേയ്ക്കും. ഇന്ന് ആ ഇതിഹാസം നൂറിന്റെ നിറവിലാണ്. ഏതാണ്ട് എട്ട് പതിറ്റാണ്ടിലേറെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, നിറഞ്ഞുനിന്ന ചരിത്രമാണ് നൂറിലെത്തിയ വി എസ് അച്യുതാനന്ദന്റെ ജീവചരിത്രം പറയുന്നത്.

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടേയും പ്രകാശ വഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപടവുകള്‍ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദര്‍ഭങ്ങള്‍ക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവര്‍ത്തിച്ച ജീവിതമാണ് വി എസ് അച്യുതാനന്ദന്റേത്. അത് അടയാളപെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകമെന്ന് രചയിതാവ് കെ.വി സുധാകരന്‍ പറയുന്നു.

Also Read : നൂറ്റാണ്ടിന്റെ വിപ്ലവ നക്ഷത്രം; വി എസിന് ആശംസകളുമായി ഇ പി ജയരാജൻ

അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോയ വി എസിന്റെ ബാല്യവും കൗമാരവും യൗവനവും. വാര്‍ദ്ധക്യത്തിലും കൈവിടാത്ത പോരാട്ട വീര്യം. അനുഭവങ്ങളില്‍ നിന്നും വീണ്ടും കരുത്താര്‍ജ്ജിച്ച് പ്രവര്‍ത്തിക്കുന്ന ശൈലി. ഇതെല്ലാം നേരിട്ടറിയാം ഒരു സമര നൂറ്റാണ്ടിലൂടെ. വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാജി എന്‍ കരുണിന് നല്‍കിയാണ് വി.എസിന്റെ 100-ാം പിറന്നാള്‍ ദിനത്തില്‍ പുസ്തകം പ്രകാശിപ്പിക്കുന്നത്. ചിന്ത പബ്‌ളിഷേഴ്‌സാണ് പ്രസാദകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News