ലൈംഗികാതിക്രമക്കേസിൽ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ നടപടി ക്രമങ്ങൾക്ക് ശേഷം വിട്ടയച്ചു.
ALSO READ; ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ബാലചന്ദ്ര മേനോന്‍
രാവിലെ 10 മണിക്കാണ് കോൺഗ്രസ് നേതാവ് അഡ്വ വി എസ് ചന്ദ്രശേഖരൻ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ.
ALSO READ; ‘പൊരുതുന്ന ജനവിഭാഗങ്ങൾക്ക് കരുത്തേകിയ വിപ്ലവകാരി’; ടി.പി. രാമകൃഷ്ണൻ
ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് ചന്ദ്രശേഖരനെതിരെ ബലാൽസംഗം കുറ്റം ചുമത്തി കേസെടുത്തത്. ലൊക്കേഷൻ കാണിക്കാനെ വ്യാജേന ദുരുദ്ദേശത്തോടെ തന്നെ നിർമ്മാതാവിൻ്റെ മുറിയിൽ എത്തിച്ചെന്ന പരാതിയാണ് ചന്ദ്രശേഖരനെതിരെ യുവതി ഉന്നയിച്ചത്. ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നും പരാതിയിൽ ഉണ്ട്. ഇതുകൂടാതെ കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്ന മറ്റൊരു കേസ് കൂടി ചന്ദ്രശേഖരനെതിരെ നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here