അണ്‍ എംപ്ലോയ്‌മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസില്‍ വി എസ് ശിവകുമാര്‍ മൂന്നാം പ്രതി. ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തട്ടിപ്പിനെ തുടര്‍ന്ന് ശിവകുമാറിന്റെ വീടിനു മുന്നില്‍ നിക്ഷേപകര്‍ സമരം നടത്തിയിരുന്നു.
Also Read : കടമെടുത്ത് കടം തീർക്കാൻ അദാനി; 30,000 കോടി രൂപയുടെ വായ്പ്പയെടുക്കാൻ അദാനി
ഡിസിസി അംഗവും ശിവകുമാറിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫുമായിരുന്ന എം രാജേന്ദ്രന്‍ പ്രസിഡന്റായ തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പിന് നേതൃത്വം നല്‍കിയത് ശിവകുമാറാണെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
രാജേന്ദ്രന്‍ ശിവകുമാറിന്റെ ബിനാമിയാണെന്നാണ് പരാതിക്കാരുടെ ആരോപണം. സംഭവത്തില്‍ നിക്ഷേപകര്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അഞ്ചുലക്ഷം മുതല്‍ അരക്കോടിയോളം രൂപ നഷ്ടപ്പെട്ട നിക്ഷേപകര്‍ ശിവകുമാറിന്റെ വീട്ടില്‍ സമരത്തിനെത്തിയിരുന്നു.
Also Read : കണ്ണൂർ സ്‌ക്വാഡ് 100 കോടി അടിക്കുമോ? ചോദ്യത്തിന് മമ്മൂക്കയുടെ മറുപടി ഇങ്ങനെ
കോണ്‍ഗ്രസ് നേതൃത്വം ഭരണം കൈയാളിയിരുന്ന മാരായമുട്ടം സര്‍വീസ് സഹകരണബാങ്കില്‍ 66.53 കോടി രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്. ഇവിടെ പണം തട്ടിയ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് തുക തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here