തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്നും ബിജെപിക്കും ആര്‍എസ്എസിനും സുരേഷ്‌ഗോപിക്കും അതില്‍ പങ്കുണ്ടെന്നും മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തൃശൂര്‍രാമനിലയത്തിലായിരുന്നു മലപ്പുറം അഡീഷനല്‍ എസ്.പിയുടെ നേതൃത്വത്തില്‍ മൊഴിയെടുപ്പ് നടന്നത്.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ നടന്ന ശ്രമങ്ങള്‍ സംബന്ധിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായി വി എസ് സുനില്‍കുമാര്‍ പറഞ്ഞു . പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന് പിന്നില്‍ ബി ജെ പി ആര്‍ എസ് എസ് ഗൂഢാലോചനയുണ്ട്. സുരേഷ് ഗോപിക്കും സംഭവത്തില്‍ പങ്കുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read : കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി
വെടിക്കെട്ട് നിര്‍ത്തിവച്ചതിലും, പന്തല്‍ ലൈറ്റ് അണച്ചതിലും, സുരേഷ് ഗോപിയെ സ്ഥലത്ത് എത്തിച്ചതിലും എല്ലാം ഗൂഢാലോചനയുണ്ട്. അതിന് ദേവസ്വങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും ചില വ്യക്തികളാണ് പിന്നിലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
സംഭവസ്ഥലത്തെ സുരേഷ് ഗോപിയുടെയും ആര്‍എസ്എസ് നേതാക്കളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണവുമായി തുടര്‍ന്നും സഹകരിക്കുമെന്നും ആവശ്യപ്പെട്ടാല്‍ വീണ്ടും മൊഴി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭത്തില്‍ അന്വേഷണം നടത്തുന്ന മലപ്പുറം അഡീഷനല്‍ എസ്.പിയുടെ നേതൃത്വത്തില്‍ മൊഴിയെടുപ്പ് വരും ദിവസങ്ങളിലും തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here