ചലച്ചിത്രതാരം ടോവിനോ തോമസിനൊപ്പമുള്ള ഫോട്ടോയും പോസ്റ്ററും സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിക്കുന്നതായി തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് കുമാർ. ഏറ്റവും അടുത്ത സുഹൃത്ത് ആണെങ്കിലും ഇലക്ഷൻ കമ്മീഷന്റെ ബ്രാൻഡ് അംബാസിഡർ ആയി ടൊവിനോ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും വിഎസ് സുനിൽകുമാർ വ്യക്തമാക്കി.
Also Read: ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാർക്ക് തിരിച്ചടി; അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി
തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറും ചലച്ചിത്ര താരം ടോവിനോ തോമസും വ്യക്തിപരമായി അടുത്ത സുഹൃത്തുക്കളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞദിവസം ഇരുവരും തമ്മിൽ തൃശ്ശൂരിൽ വെച്ച് കണ്ടപ്പോൾ ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനുശേഷം ചില പ്രവർത്തകർ സ്ഥാനാർത്ഥിയുടെ ചിഹ്നം കൂടി ചേർത്ത് പ്രചരിപ്പിച്ചു. താൻ ഇലക്ഷൻ കമ്മീഷന്റെ ബ്രാൻഡ് അംബാസഡർ ആയതിനാൽ ഏതെങ്കിലും സ്ഥാനാർത്ഥിക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്ന് ടോവിനോ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിച്ചത് എന്ന് വിഎസ് സുനിൽകുമാർ അറിയിച്ചു.
തന്നോട് അടുപ്പമുള്ള ഒരു സുഹൃത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നുകൂടി കരുതിയാണ് തെരഞ്ഞെടുപ്പ് കാലത്ത് ചിത്രം ഒഴിവാക്കുന്നത് എന്ന് വി എസ് സുനിൽകുമാർ വ്യക്തമാക്കി. കമ്മീഷന്റെ അംബാസിഡറായി ടോവിനോ പ്രവർത്തിക്കുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here