മന്ത്രി വീണാ ജോർജിനെതിരായ കെ.എം. ഷാജിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ പ്രതിഫലനം; മന്ത്രി വി ശിവൻകുട്ടി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അത് ഒരാവേശത്തിൽ പറഞ്ഞതോ നാക്കുപിഴയോ ആയി കണക്കാക്കുന്നില്ല. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ പ്രതികരണമാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ:ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് മലയാളത്തിലും പരാതിപ്പെടാം; യുഎഇ

കെ.എം. ഷാജി ഉപയോഗിച്ച പദങ്ങൾ തീർത്തും അപലപനീയമാണ്. സമൂഹത്തിലെ സഹജീവി എന്ന പരിഗണന പോലും കെ. എം.ഷാജി നൽകുന്നില്ല. ലിംഗസമത്വം എന്ന ആശയത്തോടുള്ള കെ.എം ഷാജിയുടെ അസഹിഷ്ണുത ആ പ്രയോഗങ്ങളിൽ മൊത്തമായി ഉണ്ട്. മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും ഉന്നത നേതാക്കൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം അത്ഭുതപ്പെടുത്തുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News