മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു; പിന്നാലെ ഹബീബിന്റെ ഓട്ടം വൈറൽ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിലോട്ട് ഒന്നാം ക്ലാസ്സുകാരൻ ഓടുന്ന വീഡിയോ പങ്കുവയ്ക്കുകയുണ്ടായി. നിമിഷ നേരം കൊണ്ടാണ് ആ വീഡിയോ ജനങ്ങൾ ഏറ്റെടുത്തത്. മഞ്ചേരി പയ്യനാട് എ എം. യു. പി സ്കൂള്‍ കായികമേളയിൽ ഹബീബ് എന്ന ഒന്നാം ക്ലാസ്സുകാരൻ സഹ മത്സരാത്ഥികളെ പിന്നിലാക്കി അതിവേഗത്തിൽ ഓടുന്ന വിഡിയോയാണ് മന്ത്രി പങ്കുവച്ചത്.

also read:31 വയസുകാരിയെ കടിച്ചുകീറി ‘ബേബി’; റോട്ട്‌വീലറുകളെ കണ്ട് ഭയന്നുവിറച്ച് അയല്‍ക്കാര്‍

‘അമ്പട… ഇവനെ പിടിക്കാൻ ആരുണ്ട്, ഈ 319 -)o നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും…!!!സ്റ്റാർട്ടിംഗ് പോയന്‍റിലെ മാഷ് വിസിൽ കയ്യിലെടുത്തതേ ഉള്ളൂ ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാൻ ഓട്ടം തുടങ്ങി, പിന്നാലെ ബാക്കിയുള്ളവരും, എന്തായാലും ഓട്ടം പിന്നെയും വേണ്ടിവന്നു..മത്സരവീര്യം.. അതാണ്‌…സ്നേഹം കുഞ്ഞുങ്ങളെ..’ എന്ന് അടിക്കുറിപ്പോടെയാണ്‌ മന്ത്രി വീഡിയോ പങ്കുവച്ചത്.

Also read:ഒരേദിവസം മൂന്ന് തരം നെക്‌സോണുകൾ; കിടിലൻ ഫീച്ചേഴ്സ്; ഞെട്ടിച്ച് ടാറ്റ

ചെക്കന്‍ ഒരു ഉസൈന്‍ ബോള്‍ട്ടായി മാറുമെന്നാണ് പലരും കമന്‍റില്‍ കുറിച്ചു. എല്‍ പി സ്കൂളിൽ നിന്ന് തന്നെ കുട്ടികൾക്ക് ഈ രംഗത്ത് ശരിയായ ശിക്ഷണം ലഭ്യമാക്കാൻ മുഴുസമയ കായികാധ്യാപകൻ/അധ്യാപിക നിയമനത്തിന് നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് പലരും അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നിങ്ങനെ നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News