സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കരട് ചട്ടക്കൂട് പ്രസിദ്ധീകരിച്ചു

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കരട് ചട്ടക്കൂട് പ്രസിദ്ധീകരിച്ചു. നാലു മേഖല കേന്ദ്രീകരിച്ചാണ് ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിൻറെ ഭാഗമായുള്ള ചർച്ചകളെ ആദ്യമേ വിവാദത്തിലാഴ്ത്താനാണ് ചിലർ ശ്രമിച്ചതെന്നും മന്ത്രി വിമർശിച്ചു.

Also read:സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി അറസ്റ്റില്‍

10 വർഷത്തിനുശേഷമാണ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ മേഖലകളിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് ചട്ടക്കൂട് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. നാലു മേഖല കേന്ദ്രീകരിച്ചാണ് ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി നടന്ന ചർച്ചയുടെ ആദ്യ ഘട്ടം മുതൽ വിവാദങ്ങൾ ഉണ്ടാക്കാനാണ് ചിലർ ശ്രമിച്ചതെന്ന് മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചു.

Also read:തിരുവനന്തപുരം പാച്ചല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട

2024 ൽ 1,3,5,7,9 ക്ലാസുകളിലായി 168 പാഠ പുസ്തകങ്ങളാണ് പരിഷ്കരിച്ച് പുറത്തിറക്കുന്നത്. പാഠപുസ്തക പരിഷ്കരണത്തിലെ ജനകീയ സ്വഭാവത്തെ കെ. ജയകുമാർ അഭിനന്ദിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം ആയിരിക്കും അന്തിമ ചട്ടക്കൂട് പ്രസിദ്ധീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News