വെനസ്വലയില്‍ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡോ. വി. ശിവദാസന്‍ എംപിക്ക് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

V Sivadasan MP

വെനസ്വലയിൽ നടക്കുന്ന വേള്‍ഡ് പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കാൻ ഡോ. വി ശിവദാസന്‍ എംപിക്ക് അനുമതിയില്ല. പാര്‍ലമെന്റംഗങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രാനുമതിയാണ് നിഷേധിച്ചത്.

വെനസ്വലയിലേക്ക് നാളെ പുറപ്പെടാനിരിക്കെയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. നവംബര്‍ നാല് മുതല്‍ ആറ് വരെയായിരുന്നു വേള്‍ഡ് പാര്‍ലമെന്ററി ഫോറം.

Also Read: കൊടകര കു‍ഴൽപ്പണക്കേസ്: കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഉപകരണമായി എന്നത് ശരിവെക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയെന്ന് മുഹമ്മദ് റിയാസ്

ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തെക്കുറിച്ചുളള ഐക്യമായിരുന്നു ഫോറത്തിലെ പ്രധാന അജണ്ട. എഫ് സി ആര്‍ എ ക്ലിയറന്‍സ് അടക്കം നിയമപരമായി എല്ലാ നടപടിയും സ്വീകരിച്ചിട്ടും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാത്തതാണ് ബിജെപിയുടെ ജനാധിപത്യത്തോടുളള അവഗണനയാണെന്ന് ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു.

Also Read: കൊടകര കുഴൽപ്പണ കേസ്: ബിജെപിയുടെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ വിജയം ഉൾപ്പെടെ അന്വേഷണത്തിന് വിധേയമാക്കണം; സജി ചെറിയാൻ

യാത്രാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചതായി ശിവദാസന്‍ എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here