പാർലമെൻ്ററി ഇടപെടലുകളിലൂടെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച വെച്ച എംപി മാർക്കുള്ള 2023 ലെ യൂണിസെഫ് പി ജി സി അവാർഡ്, ഡോ. വി ശിവദാസൻ എംപിക്ക് ലഭിച്ചു. യൂണിസെഫ് പങ്കാളിത്ത ത്തോടെ പ്രവർത്തിക്കുന്ന പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ (പി ജി സി ) , കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി ഇടപെടുന്ന പാർലമെന്റ് അംഗങ്ങളുടെ സമിതിയാണ്.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 15 സിറ്റിംഗ് എംപിമാരും മത്സരിക്കണമെന്ന് സ്ക്രീനിങ് കമ്മിറ്റി
ശിശുക്ഷേമത്തിന് അനുകൂലമായ നയങ്ങൾക്കും ബജറ്റ് വിഹിതത്തിനും വേണ്ടിയുള്ള ശ്രമം, നിലവിലുള്ള ശിശുക്ഷേമ പദ്ധതികളുടെ വിലയിരുത്തൽ, പാർലമെൻ്റിൽ ശിശുകേന്ദ്രീകൃത വിഷയങ്ങളിൽ ചർച്ച ആരംഭിക്കുക, നയരൂപീകരണത്തിൽ കുട്ടികളുടെ പങ്കാളിത്തത്തിനായി വേദിയൊരുക്കുക എന്നിവയാണ് സമിതിയുടെ ലക്‌ഷ്യം.
Also Read: പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ്സുകാരെ ഹൈക്കോടതി വെറുതെ വിട്ടു
കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തി ബാലാവകാശങ്ങൾ സംരക്ഷിക്കാൻ മികച്ച രീതിയിൽ ഇടപെടുന്ന പാർലമെന്റ് അംഗങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ, കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലുകൾ, പാർലമെൻ്റിലെ ഹാജർ, സഭയിൽ ഉന്നയിച്ച പ്രത്യേക പരാമർശങ്ങളും പങ്കെടുത്ത സംവാദങ്ങളും എന്നിവയിലെ അവാർഡ് നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here