റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹം : വി ശിവദാസൻ എംപി

railway

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനത്തിനായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കുന്നില്ല എന്ന് പരാതി ഉയരുന്നു. വിഷയം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വി ശിവദാസൻ എംപി , കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം നൽകി .

യോഗ്യത നേടിയവർ ജോലി സ്വീകരിക്കാതെയും ജോയിൻ ചെയ്തവർ രാജിവെച്ചതുമായി 35-ലധികം സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും റീപ്ലേയ്സ്‌മെന്റ് പാനൽ ഉണ്ടാക്കി നിലവിലെ ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കാൻ തിരുവനന്തപുരം ആർ ആർ ബി നടപടി സ്വീകരിച്ചിട്ടില്ല. 21 സീറ്റുകൾ ഈ.ഡബ്ള്യു.എസ് വിഭാഗത്തിലും ഒഴിഞ്ഞു കിടക്കുകയാണ്. തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിലുള്ള ഒഴിവുകൾ മറ്റു റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലെ ഉദ്യോഗാർത്ഥികളെ വെച്ച് താത്കാലികമായി നികത്തണം എന്ന ഉത്തരവും തിരുവനന്തപുരം ആർ ആർ ബിയുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെ ആശങ്കയിലാക്കിയിരിക്കുയാണ്.

ALSO READ:നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി; പുതിയ പേരുകള്‍ ഇങ്ങനെ

കോവിഡ് മൂലം, അപേക്ഷ ക്ഷണിച്ചതിനു ശേഷം , വളരെ വൈകി നടന്ന പരീക്ഷയാണിത് . ഇതുമൂലം വർഷങ്ങളായി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലും ദുരിതത്തിലുമാണ്. ഇവരിൽ പലരും മറ്റു മത്സരപരീക്ഷകൾ എഴുതാനുള്ള പ്രായപരിധി കടന്നവരുമാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, സ്റ്റേഷൻ മാസ്റ്റർ നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഒഴിവുകൾ എത്രയും വേഗം നികത്താനുള്ള നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് വി ശിവദാസൻ എംപി നിവേദനം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News