‘മരണപ്പെട്ട വിദ്യാർഥികൾ ഡൽഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരകൾ’: വി ശിവദാസൻ എംപി

മരണപ്പെട്ട വിദ്യാർഥികൾ ദില്ലിയിലെ പ്രതികരരാഷ്ട്രീയത്തിന്റെ ഇരകളാണെന്ന് വി ശിവദാസൻ എംപി. ദില്ലിയിലെ രാജേന്ദ്ര നഗറിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ച ദാരുണമായ സംഭവം ഏറ്റവും വേദനയുളവാക്കുന്നതാണ്. ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന കോച്ചിങ്ങ് കേന്ദ്രങ്ങൾ നിരവധിയാണ്. വിദ്യാർത്ഥികളുടെ സുരക്ഷ എന്നത് അവരുടെ പരിഗണയിൽ ഇല്ല. ലാഭം മാത്രമാണ് ലക്ഷ്യം.

Also Read: ‘രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലായ്മ’; ക്യാമ്പ് ചെയ്യുക എന്നതാണ് പ്രധാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

എല്ലാ ചട്ടങ്ങളും ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അതിനനുവാദം നല്കുന്നവർക്കും എതിരെ ശക്തമായ നടപടി വേണം. അതോടൊപ്പം, തകരാറിലായ ഡ്രൈനേജ് സംവിധാനങ്ങൾക്ക് ഉത്തരവാദികൾ ആയവരെ നിയമത്തിന്റെ മുന്നിൽ എത്തിച്ചേ മതിയാകൂ. കേന്ദ്രസർക്കാരിന്റെ മൂക്കിന് താഴെയാണ് ഈ ദാരുണസംഭവം അരങ്ങേറുന്നത്. ഡൽഹിയിലെ മുഖ്യമന്ത്രി അടക്കം ജയിലിലാണ്. പ്രസിഡന്റ് എസ്റ്റേറ്റ് നു മുൻപിൽ പോലും മഴ പെയ്താൽ വെള്ളം നിറഞ്ഞു യാത്ര തടസ്സപ്പെടുന്ന അവസ്ഥയാണ്.

Also Read: ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി; ഒരു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ജനങ്ങളുടെ ജീവൻ കുരുതി കൊടുത്തും രാഷ്ട്രീയലാഭം വേണം എന്ന ചിന്തയാണ് കേന്ദ്രസർക്കാരിനുള്ളത്. ദില്ലിയിൽ ജീവനക്കാരുടെ വേതനം പോലും തടഞ്ഞു വെക്കുകയും ഭരണത്തിൽ ഇടപെടാൻ ലെഫ്റ്റനന്റ് ഗവർണർക്ക് സുപ്രീം കോടതി വിധിയെ മറി കടന്നു ഭേദഗതി കൊണ്ട് വരികയും ചെയ്ത ബിജെപി സർക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News