കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തില്‍ വരുന്നു എന്നത് ഉറപ്പ് വരുത്താനുള്ള മലയാളികളുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആണ്‌ ഓരോ ഇടതുപക്ഷ എംപിയും: മന്ത്രി വി ശിവൻകുട്ടി

എന്തുകൊണ്ട്‌ ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് പറയുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തില്‍ വരുന്നു എന്നത് ഉറപ്പ് വരുത്താനുള്ള മലയാളികളുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആണ്‌ ഓരോ ഇടതുപക്ഷ എംപിയും. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെ മാത്രമേ നമുക്ക് നിലവില്‍ വിശ്വസിക്കാൻ കഴിയൂ. എത്ര കൂടുതൽ ഇടതുപക്ഷ എംപിമാരെ കേരളത്തിന്‌ കൊടുക്കാന്‍ കഴിയുന്നോ അത്ര സ്റ്റേബിൾ ആയ ഒരു മന്ത്രിസഭാ നമുക്ക് ലഭിക്കും. കേരളത്തിലേതെന്ന പോലെ, കേന്ദ്ര സർക്കാർ തലത്തിലും കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍, ഒഴിവുകള്‍ നികത്താന്‍ വേണ്ടി പാര്‍ലമെന്റില്‍ സമ്മര്‍ദം ചെലുത്താന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.പാചകവാതകം, പെട്രോള്‍/ഡീസല്‍ മുതലായവ ഉള്‍പ്പടെ ഉള്ള അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സത്വരനടപടികൾ സ്വീകരിക്കാൻ വേണ്ടി സര്‍ക്കാറിന്റെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ വാങ്ങിയെടുക്കാൻ ശക്തമായ ഇടതുപക്ഷ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ഉറപ്പ് വരുത്തിയേ മതിയാകൂ. കഴിഞ്ഞ തവണ പോയവർ ഇതിൽ പരാജയം ആയിരുന്നു എന്ന് ഓര്‍ക്കുക.

ALSO READ: ഒരു ഡ്രൈവർ കഥാപാത്രമാണ് മോഹൻലാലിന്റെത്, സിനിമ നടക്കുമോ ഇല്ലയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു: തരുൺ മൂർത്തി

പൗരത്വനിയമം പോലെയുള്ള കരിനിയമങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ, അത്തരം ബില്ലുകള്‍ എങ്ങാനും അവതരിപ്പിക്കപ്പെട്ടാൽ അതിനെ എതിർത്തു തോല്പിക്കാന്‍ ശക്തമായ ഇടതുപക്ഷ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ഉറപ്പ് വരുത്തണം. തൊഴിലുറപ്പു പദ്ധതി പോലെ ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉള്ള പദ്ധതികൾ നടപ്പിൽ വരുത്താൻ വേണ്ടി പാര്‍ലമെന്റില്‍ സമ്മര്‍ദം ചെലുത്താന്‍ ശക്തമായ ഇടതുപക്ഷ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ഉണ്ടാവണം. ശക്തമായ മതനിരപേക്ഷനിലപാട്‌ സ്വീകരിക്കാൻ ഇന്ന്‌ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നതാണ് വാസ്തവം. വര്‍ഗീയശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്താൻ ശക്തമായ ഇടതുപ്രാതിനിധ്യം ലോകസഭയില്‍ ഉണ്ടാവണം.രാഷ്ട്രീയ-കോർപറേറ്റ് അവിശുദ്ധ സഖ്യത്തിനെതിരെയും അവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൊടിയ അഴിമതികൾക്കെതിരെയും സന്ധിയില്ലാ സമരം നടത്താൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. കര്‍ഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ നിയമങ്ങൾ പിന്‍വലിക്കാന്‍; റബ്ബർ, നെല്ല്, തെങ്ങ് മുതലായ വിളകള്‍ക്കു ഉല്പാദന ചെലവിന്റെ ഇരട്ടി വില എങ്കിലും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ഇടതുപക്ഷത്തിന്റെ എംപിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടാവണം. ആരോഗ്യ മേഖല ആധുനീകരിക്കാൻ, വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താൻ ഇടതുപക്ഷം പാര്‍ലമെന്റില്‍ ഉണ്ടാവണം എന്ന് മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News