എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും നിയമം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നിയമമായതിനാൽ ഇളവ് ചെയ്യുന്നതിൽ പരിമിതിയുണ്ടെന്നും മെയ് 10-ന് ഗതാഗതി മന്ത്രി ആന്റണി രാജു വിളിച്ച യോഗത്തിൽ എല്ലാകാര്യവും ചർച്ച ചെയ്യുമെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം, കെൽട്രോൺ സുതാര്യമായും നല്ല രീതിയിലുമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി രാജീവ് വ്യക്തമാക്കി. കെൽട്രോൺ പരമാവധി അതിന്റെ സ്വന്തമായ ഉല്പാദനത്തിലേക്ക് മാറുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പി രാജീവ് ദില്ലിയിൽ പറഞ്ഞു.
മെയിന്റനൻസിനു വേണ്ടിയല്ല ഫെസിലിറ്റേഷന് വേണ്ടിയാണ് 65 കോടി രൂപ.ക്യാമറയിലൂടെ വരുന്ന വിവരങ്ങൾ കേന്ദ്ര – സംസ്ഥാന സെന്ററുകളിലും ഓരോ ജില്ലയിലെ ടാറ്റ സെന്ററുകൾ ഇതുകൂടാതെ നിയമലംഘനം നടത്തുന്ന വിവരങ്ങൾ ഉൾപ്പടെയുള്ള ചെലവുകൾ എന്നിവയാണ് ഈ 65 കോടിയുടെ പരിധിയിൽ വരുന്നത്. അത് റിക്കറിംഗ് എക്സ്പെൻഡിച്ചറാണ് ക്യാമറകൾ സംബന്ധിച്ചുള്ളതെല്ലാം എഎംസി ആദ്യത്തെ കരാറിന്റെ ഭാഗമായിട്ടുള്ളതാണ്. ഈ രണ്ട് വാക്കുകൾ തമ്മിൽ വ്യക്തത വരാത്തതിനാലാവാം ഇത്തരത്തിലുള്ള ആശയകുഴപ്പങ്ങൾക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here