തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; ഒരു വീഴ്ചയും കാണിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്നും സര്‍ക്കാര്‍ അതില്‍ ഒരു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ALSO READ: ‘രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ കന്യാകുമാരി, കൊല്ലം പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്’: ആന്റണി രാജു

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. പൊലീസ് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ കന്യാകുമാരി, കൊല്ലം പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്’: ആന്റണി രാജു

റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്.

Also read:‘മമ്മൂട്ടിയുഗത്തിൻ്റെ തുടർച്ച’, ടർബോ വരുന്നൂ.. ഹിറ്റടിക്കാൻ റെഡിയായി മമ്മൂട്ടി കമ്പനിയും മിഥുൻ മാനുവൽ തോമസും

ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവര്‍. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News