ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പരീക്ഷാനുകൂല്യങ്ങള്‍; കേന്ദ്രത്തിന്റെ ഡിസബിലിറ്റി കാര്‍ഡ് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്നത് തെറ്റിദ്ധരിപ്പിക്കുന്നത് : മന്ത്രി വി ശിവന്‍കുട്ടി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരീക്ഷാനുകൂല്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന യുണീക് ഡിസബിലിറ്റി കാര്‍ഡ് രേഖയായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്ന് പറയുന്നത് പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 21 വിഭാഗങ്ങളിലുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാനുകൂല്യങ്ങള്‍ അനുവദിച്ച് കൊടുക്കുന്നുണ്ട്. ഒരു മണിക്കൂറിന് 20 മിനിറ്റ് കോമ്പന്‍സേറ്ററി ടൈം , ആവശ്യമെങ്കില്‍ സ്‌ക്രൈബ് , ഇന്റര്‍പ്രറ്റര്‍, പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ 25% ഗ്രേസ് മാര്‍ക്ക് തുടങ്ങിയ ആനുകൂല്യങ്ങളാണ് നല്‍കുന്നത്.

2024 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷാനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് 2023 ഒക്ടോബര്‍ 28 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗരേഖയില്‍ 40%ത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവര്‍ക്കും 40% ത്തില്‍ താഴെ ഭിന്നശേഷിയുള്ളവര്‍ക്കും സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമാണെന്ന് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ALSO READ:  സോഷ്യല്‍വര്‍ക്ക് പാഠപുസ്തകത്തിലെ പിശക് തിരുത്തും; പുസ്തകം തയ്യാറാക്കിയത് 2014ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

യുഡിഐഡി കാര്‍ഡുകള്‍ രേഖയാക്കി സമര്‍പ്പിക്കുന്നവരുടെ അപേക്ഷകള്‍ അംഗീകരിച്ച് പരീക്ഷാനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. മുന്‍ കാലങ്ങളിലും യുഡിഐഡി കാര്‍ഡ് അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. ഈ വര്‍ഷവും ഇതിനോടകം തന്നെ 23 കുട്ടികള്‍
യുഡിഐഡി കാര്‍ഡാണ് ഹാജരാക്കിയിട്ടുള്ളത്. ആയതിന്റെ അടിസ്ഥാനത്തില്‍ 23 പേര്‍ക്കും ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ALSO READ:  നിധിക്കുള്ളില്‍ ഒളിച്ചിരുന്ന വാളും വളക്കാപ്പും നിര്‍മിച്ചത് ഭൂമിയിലില്ലാത്ത ഇരുമ്പു കൊണ്ട്; അതും 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ്

അത്തരത്തില്‍ ഒരു കുട്ടിക്കും പരീക്ഷാനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടില്ല. ഭിന്നശേഷി കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഐഡി കാര്‍ഡ് പരീക്ഷാനുകൂല്യത്തിനുള്ള രേഖയായി കണക്കാക്കണമെന്ന് പ്രത്യേകം അറിയിച്ചു കൊണ്ട് 2024 ഫെബ്രുവരി 20 ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരെയും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News